ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ ടാപ്പിങ് തൊഴിലാളിയെ മൂന്നംഗ സംഘം മര്‍ദിച്ചു
May 22, 2016, 10:41 IST
മുള്ളേരിയ: (www.kasargodvartha.com 22.05.2016) ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ ടാപ്പിങ് തൊഴിലാളിയെ മൂന്നംഗ സംഘം മര്‍ദിച്ചതായി പരാതി. മുള്ളേരിയ ഗാളിമുഖത്തെ അജയ്കുമാറിന് (36) ആണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ടാപ്പിങ് തൊഴിലാളികളായ മുള്ളേരിയയിലെ സെബാസ്റ്റിന്‍, ബിജു എന്നിവര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു.
ഇരുമ്പ് ദണ്ഡ്, കത്തി തുടങ്ങിയവ ഉപയോഗിച്ചായിരുന്നു മര്‍ദനമെന്ന് അജയ്കുമാര്‍ പറഞ്ഞു. മുഖത്ത് സാരമായി പരിക്കേറ്റ അജയ്കുമാറിനെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തെ തുടര്‍ന്ന് അജയ്കുമാറിന്റെ കൈവശമുണ്ടായിരുന്ന 30,000 രുപയും നഷ്ടപ്പെട്ടതായാണ് പരാതി.
മുമ്പൊരിക്കൽ ജോലി സംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇവര്‍ മൂവരും ഒരുമിച്ചു ജോലി ചെയ്യുമ്പോഴായിരുന്നു ഇത്. ഇക്കാരണത്താലാണ് സെബാസ്റ്റിനും സംഘവും തന്നെ മര്‍ദിച്ചതെന്നാണ് അജയ്കുമാറിന്റെ പരാതി. വെള്ളിയാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം.
ഇരുമ്പ് ദണ്ഡ്, കത്തി തുടങ്ങിയവ ഉപയോഗിച്ചായിരുന്നു മര്‍ദനമെന്ന് അജയ്കുമാര്‍ പറഞ്ഞു. മുഖത്ത് സാരമായി പരിക്കേറ്റ അജയ്കുമാറിനെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Keywords: Kasaragod, Mulleria, Assault, Worker, Violence, Iron Rod, Complaint, Case, Police, Gang, Injured.