ജോലിയെടുക്കാതെ ശമ്പളം പറ്റുന്ന സ്വീപ്പര്‍മാര്‍ക്കെതിരെ അന്വേഷണമാരംഭിച്ചു
Oct 13, 2012, 21:35 IST
തൃക്കരിപ്പൂര്‍: ജോലിയെടുക്കാതെ ശമ്പളം പറ്റുന്ന പാര്‍ട്‌ടൈം റോഡ് സ്വീപ്പര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന പരാതിയില്‍ പഞ്ചായത്ത് ഡയറക്ടര്‍ അന്വേഷണമാരംഭിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ റോഡ് സ്വീപ്പര്‍മാരായ വി രാഘവന്‍, കെ വി നാരായണന്‍ എന്നിവര്‍ക്കെതിരെ ഒളവറയിലെ എന്‍ രവീന്ദ്രന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണമാരംഭിച്ചത്.
ജോലിചെയ്യാതെ ദിവസവേതനാടിസ്ഥാനത്തില്‍ ബിനാമി തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് ഡയറക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. ജോയിന്റ് ഡയറക്ടര്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെത്തി സെക്രട്ടറിയില്‍നിന്നും മറ്റ് ജീവനക്കാരില്‍നിന്നും തെളിവുകള്‍ ശേഖരിച്ചു.
Keywords: Sweeper, Trikaripur, Complaint, Enquiry, Kasaragod, Kerala, Malayalam news