city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജോലികഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിനെ മദ്യലഹരിയിലെത്തി അക്രമിച്ചു

കുട്‌ലു: (www.kasargodvartha.com 30.04.2016) ജോലികഴിഞ്ഞു മടങ്ങുകയായിരുന്ന കൂലിതൊഴിലാളിയായ യുവാവിനെ മദ്യലഹരിയിലെത്തിയ യുവാവ് അക്രമിച്ചു. കുട്‌ലു ആര്‍ ഡി നഗറിലെ ലിംഗേഷ് പൂജാരിയുടെ മകന്‍ ദിനേഷ് പൂജാരി(38)ക്കാണ് മര്‍ദനമേറ്റത്. കുട്‌ലു സ്വദേശി അനില്‍ കുമാറാണ് തന്നെ മര്‍ദിച്ചതെന്ന് ദിനേഷ് പൂജാരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച്ച രാത്ര ഒമ്പത് മണിയോടെയാണ് സംഭവം.

ദിനേഷ് ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോള്‍ കുടലു ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപം വെച്ച് മദ്യലഹരിയിലെത്തിയ അനില്‍ കുമാര്‍ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ദിനേഷിന്റെ മുഖത്തും പള്ളയ്ക്കും പരിക്കേറ്റു. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു.
ജോലികഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിനെ മദ്യലഹരിയിലെത്തി അക്രമിച്ചു



Keywords: Kasaragod, Kudlu, Job, Youth, Alcohol, Dinesh Pujari, Assult,  Anil Kumar, Police,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia