ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ ആക്രമിച്ച് പണവും സ്വര്‍ണവും തട്ടി
Oct 28, 2012, 12:26 IST
കാസര്‍കോട്: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മെകാനികിനെ ആക്രമിച്ച് 350 രൂപയും മുക്കാല്‍ പവന്റെ സര്ണാഭരണവും കവര്‍ന്നു. ബംബ്രാണയിലെ രവീന്ദ്രനാഥന്റെ മകന് വരുണ്രാജിനെയാണ് ശനിയാഴ്ച രാത്രി കാസര്‍കോട് നഗരത്തില്‍വെച്ച് ആക്രമിച്ചത്.
കര്‍ണാടക ആനക്കല്ലിലെ ഒരു ഗാരേജില്‍ ജോലിചെയ്യുന്ന വരുണ്‍ രാജ് വീട്ടിലേക്ക് പോകാന്‍ കാസര്‍കോട്ട് വണ്ടിയിറങ്ങിയപ്പോഴാണ് സംഭവം. മദ്യപിച്ചെത്തിയ രണ്ടുപേര്‍ തടഞ്ഞുവെച്ച് ക്രൂരമായി മര്‍ദിക്കുകയും പണവും ആഭരണവും തട്ടിയെടുക്കുകയായിരുന്നുവെന്നും വരുണ്‍രാജ് പറഞ്ഞു. അക്രമികള്‍ വീണ്ടും പിന്തുടര്ന്നപ്പോള് താന്‍ ഓടി രക്ഷപെടുകയായിരുന്നു വരുണ്‍രാജ്. പരിക്കേറ്റ വരുണ്‍രാജ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Kasaragod, Attack, hospital, Robbery, Liquor, Injured, Kerala, Varun Raj