ജില്ലയില്‍ ബി ജെ പി ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു: സി പി എം
May 30, 2016, 12:05 IST
കാസര്‍കോട്: (www.kasargodvartha.com 30.05.2016) ബോധപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ജില്ലയിലെ സമാധന അന്തരീക്ഷം തകര്‍ത്ത് മുതലെടുപ്പ് നടത്താനുള്ള നിഗൂഢപദ്ധതി ബി ജെ പിക്കുണ്ടെന്ന കരുതേണ്ടിവരുന്ന സാഹചര്യമാണെന്ന് സി പി എം ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എല്‍ ഡി എഫ് - സി പി എം പ്രവര്‍ത്തകര്‍ക്കുനേരെ ബി ജെ പി തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തുകയാണ്.
ബി ജെ പി നടത്തിയ അക്രമ വിരുദ്ധ കലക്‌ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്നവര്‍, സി പി എം ജില്ലാകമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എ കെ ജി മന്ദിരത്തിന് നേരെ പട്ടാപ്പകല്‍ നടത്തിയ കല്ലേറ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. തെരഞ്ഞെടുപ്പിന് ശേഷം വിജയാഘോഷയാത്ര നടത്തിയ എം എല്‍ എ ഉള്‍പെടെയുള്ളവരെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ച സംഭവം നടന്നിട്ടില്ലെന്ന് പറഞ്ഞ ബിജെ പി ജില്ലാ നേതൃത്വത്തിന്റെ ധാര്‍ഷ്ട്യം ഇത്തരം സംഭവങ്ങള്‍ നേതൃത്വത്തിന്റെ അറിവോട് കൂടിയാണ് എന്നതിന്റെ തെളിവാണ്.
അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Related News: കലക്ട്രേറ്റ് മാര്‍ച്ച് കഴിഞ്ഞ് പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ഓഫീസിന് നേരെ കല്ലേറ് നടത്തി
Keywords : Kasaragod, CPM, Office, Attack, BJP, Meeting.