ജില്ലയിലെ ഭൂരഹിതരെ സംരക്ഷിക്കാതെ പി.ഡി.പി. സമരത്തില്‍ നിന്നും പിന്തിരിയില്ല: സ്വാമി വര്‍ക്കലരാജ്
May 12, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 12/05/2015) ഭൂരഹിതരായ പിന്നോക്കക്കാര്‍ക്കും, ആദിവാസികള്‍ക്കും അര്‍ഹമായ ഭൂമിനല്‍കാതെ പി.ഡി.പി സമരത്തില്‍ നിന്നും പിന്മാറില്ലെന്നും സര്‍ക്കാര്‍ ഇതുകണ്ടില്ലെന്നു നടിക്കരുതെന്നും പി.ഡി.പി. സീനിയര്‍ വൈസ് ചെയര്‍മാന്‍ സ്വാമി വര്‍ക്കലരാജ് പറഞ്ഞു. ജില്ലയിലെ ഭൂരഹിതര്‍ക്ക് വാസയോഗ്യമായ ഭൂമി അനുവദിക്കുക, അപാകതകള്‍ പരിഹരിക്കുക, പട്ടയം നല്‍കാനുള്ള കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പി.ഡി.പി. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്‌ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.ഡി.പി. ആദിവാസികളെ സംഘടിപ്പിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങും. സമരം വിജയംകാണും വരെ അത് തുടരും. ഭൂരഹിതത്തിനെതിരെ ആദിവാസികള്‍ ഒറ്റകെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.ഡി.പി. ജില്ലാ പ്രസിഡണ്ട് എം.കെ.ഇ അബ്ബാസ് അധ്യക്ഷനായിരുന്നു. ഗോപി കുതരക്കല്‍ മുഖ്യപ്രഭാഷണം നടത്തി. പി.ഡി.പി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.എം.കെ. സിദ്ദീഖ്, എസ്.എം ബഷീര്‍ കുഞ്ചത്തൂര്‍, മുഹമ്മദ് ബള്ളൂര്‍, മുഹമ്മദ് സഖാഫ് തങ്ങള്‍, യൂനുസ് തളങ്കര, കുഞ്ഞമ്പു, ദാമോദരന്‍ ചെങ്ങര, റഷീദ് മുട്ടുന്തല അബ്ദുര്‍ റഹ് മാന്‍ തെരുവത്ത്, സാദിഖ് മുളിയടുക്ക, എം.ടി.ആര്‍ ആദൂര്‍, അബ്ദുര്‍ റഹ് മാന്‍ പുത്തിഗെ, ഉസൈനാര്‍ ബെണ്ടിച്ചാല്‍, ഖാസിം ചെറുവത്തൂര്‍, ഉമ്മര്‍ ഉളിയത്തടുക്ക, ഖാലിദ് ബംബ്രാണ, റഷീദ് ബേക്കല്‍, ഉബൈദ് മുട്ടുംന്തല, അബ്ദുല്ല കുണിയ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന തലത്തില്‍ നാടന്‍ പാട്ടില്‍ ഒന്നാം സ്ഥാനം നേടിയ ഉണ്ടച്ചിഅമ്മ നാടന്‍ പാട്ട് അവതരിപ്പിച്ചു. സലീം പടന്ന സ്വാഗതവും, അസീസ് മുഗു നന്ദിയും പറഞ്ഞു. പിന്നീട് നേതാക്കള്‍ ജില്ലാ കലക്റ്റര്‍ക്ക് നിവേദനം നല്‍കി.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, PDP, Strike, Inauguration, District Collectorate.
Advertisement: