ജാമിഅ ഗോള്‍ഡന്‍ ജൂബിലി: സുവര്‍ണം എക്‌സിബിഷന് തുടക്കമായി
Jan 7, 2013, 15:10 IST
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച സുവര്‍ണ 13 എക്‌സിബിഷന് തുടക്കമായി. കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പ് മന്ത്രി ഡോ. ശശി തരൂര്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. മതം, ചരിത്രം, പൈതൃകം, ആദ്രശം, കാലികം സെഷനുകളിലായി വൈവിധ്യമായ കാഴ്ചയൊരുക്കുന്ന എക്‌സിബിഷനില്‍ ഐ.എസ്.ആര്‍.ഒ പ്ലാനറ്റേറിയം തുടങ്ങിയ പൊതു മേഖല സ്ഥാപനങ്ങളുടെയും ഒട്ടേറെ വിദ്യഭ്യാസ സ്ഥാപനങ്ങളുടേയും സ്വകാര്യ സംരഭകരുടേയും സ്റ്റാളുകളുണ്ട്. സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ജാമിഅ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ആമുഖ പ്രസംഗം നടത്തി.ഹാജി കെ. മമ്മദ് ഫൈസി, അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പി.പി മുഹമ്മദ് ഫൈസി, ഇ. മുഹമ്മദ് കുഞ്ഞ് (ഡി.സിസി, പ്രസിഡണ്ട്), കെ.എ റഹ്മാന്‍ ഫൈസി, സയ്യിദ് മുത്തുക്കോയ തങ്ങള്‍, മൊയ്തീന്‍ ഫൈസി പുത്തനഴി, പി.കെ അബൂബക്കര്‍ ഹാജി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്), ശാഹുല്‍ ഹമീദ് മാസറ്റര്‍ മേല്‍മുറി, ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, കെ.സി അബ്ദുല്ല ഹാജി, ബാപ്പുട്ടി ഹാജി പറമ്പൂര്‍, കെ.എം ലത്വീഫ് ഹാജി, കുഞ്ഞാന്‍ കാപ്പ് എന്നിവര്‍ സംസാരിച്ചു.
ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനത്തിനെത്തുന്ന ജന ലക്ഷങ്ങളെ സ്വീകരിക്കാന്‍ ഫൈസാബാദ് നഗരി ഒരുങ്ങി. ആറു ദിവസങ്ങളിലായി ഇരുപതിലേറെ സെഷനുകള്‍ക്ക് വേദിയാവുന്ന ഫൈസാബാദ് നഗരി ഗോള്‍ഡന്‍ ജൂബിലി ആഘോഷം ഐതിഹാസികമാകാനുള്ള ഒരുക്കത്തിലാണ്. അമേരിക്ക, തുര്‍ക്കി, മലേഷ്യ, ഗള്‍ഫ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ഒട്ടേറെ വിഷിഷ്ഠാഥിതികള്‍ക്ക് പുറമേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം ഒരു ഡസനിലേറെ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ വിവിധ സെഷനുകളിലെത്തുന്നുണ്ട്.
ഗോള്‍ഡന്‍ ജൂബിലിയുടെ അവസാന ഘട്ട അവലോകനം സംഘാടക സമിതി ചെയര്‍മാന്‍ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്നു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, പി. അബ്ദുല്‍ ഹമീദ്, പി.പി മുഹമ്മദ് ഫൈസി കെ.എ റഹ്മാന്‍ ഫൈസി , അലി ഫൈസി പാറല്‍ സംബന്ധിച്ചു.സുരക്ഷാ ട്രാഫിക് വിഷയങ്ങള്‍ പാണ്ടിക്കാട് സി.ഐ എ.ജെ ജോണ്‍സന്റെയും മേലാറ്റൂര്‍ എസ്.ഐ കെ. മുഹമ്മദിന്റെയും നേതൃത്വത്തില്‍ അവലോകനം ചെയ്തു. വിദേശത്ത് നിന്നുള്ള വിശിഷ്ഠാഥിതികളുടെ യാത്ര-താമസ സംവിധാനങ്ങള്‍ സ്വീകരണ കമ്മിറ്റി അന്തിമ രൂപം നല്‍കി.
Keywords: Jamiya Nooriya, Golden jubilee, Exhibition, Inauguration, Shashi Tharoor, Perunthalmanna, Kerala, Malayalam news
ജാമിഅ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ആമുഖ പ്രസംഗം നടത്തി.ഹാജി കെ. മമ്മദ് ഫൈസി, അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പി.പി മുഹമ്മദ് ഫൈസി, ഇ. മുഹമ്മദ് കുഞ്ഞ് (ഡി.സിസി, പ്രസിഡണ്ട്), കെ.എ റഹ്മാന്‍ ഫൈസി, സയ്യിദ് മുത്തുക്കോയ തങ്ങള്‍, മൊയ്തീന്‍ ഫൈസി പുത്തനഴി, പി.കെ അബൂബക്കര്‍ ഹാജി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്), ശാഹുല്‍ ഹമീദ് മാസറ്റര്‍ മേല്‍മുറി, ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, കെ.സി അബ്ദുല്ല ഹാജി, ബാപ്പുട്ടി ഹാജി പറമ്പൂര്‍, കെ.എം ലത്വീഫ് ഹാജി, കുഞ്ഞാന്‍ കാപ്പ് എന്നിവര്‍ സംസാരിച്ചു.
![]() |
ജാമിഅഃ ഗോല്‍ഡന്‍ ജൂബിലി സുവര്‍ണം എക്‌സിബിഷന്‍ കേന്ദ്ര മന്ത്രി ഡോ. ശശി തരൂര്‍ ഉദ്ഘാടനം ചെയ്യുന്നു |