ജാഫറിന് പോക്കറ്റടി ഹോബി; ജയിലില്‍ നിന്നും പുറത്തിറങ്ങിയത് രണ്ടു ദിവസം മുമ്പ്, സുഹൃത്തുമൊന്നിച്ച് വീണ്ടും പോക്കറ്റടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോഡ്രൈവര്‍മാരും ഹോംഗാര്‍ഡും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടി
Oct 12, 2017, 19:52 IST
പയ്യന്നൂര്‍: (www.kasargodvartha.com 12.10.2017) ജാഫറിന് പോക്കറ്റടി ഹോബിയാണ്. ജയിലില്‍ നിന്നും പുറത്തിറങ്ങിയത് രണ്ടു ദിവസം മുമ്പ്. സുഹൃത്തുമൊന്നിച്ച് വീണ്ടും പോക്കറ്റടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോഡ്രൈവര്‍മാരും ഹോംഗാര്‍ഡും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടി. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വ്യാഴാഴ്ച ഉച്ചയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഇരിക്കൂര്‍ പെരുവളത്ത് പറമ്പിലെ കോട്ടക്കുന്നുമ്മല്‍ കെ. ജാഫര്‍ (29), സുഹൃത്ത് കാഞ്ഞങ്ങാട് പടന്നക്കാട് കരുവളത്തെ എ. മുഹമ്മദ് (41) എന്നിവരെയാണ് പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. ഇവരുടെ അറസ്റ്റ് പോലീസ് പിന്നീട് രേഖപ്പെടുത്തി. കവ്വായിയിലെ മരമില്ലില്‍ ജോലി ചെയ്യുന്ന എട്ടിക്കുളത്തെ കുഞ്ഞമ്പു മന്നാടിയന്റെ 3,000 രൂപയാണ് ഇവര്‍ പോക്കറ്റടിച്ചത്. ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും എട്ടിക്കുളത്തേക്ക് ബസില്‍ കയറിയതായിരുന്നു കുഞ്ഞമ്പു. ഇദ്ദേഹത്തിന്റെ മുന്നിലും പിന്നിലും നിന്ന ജാഫറും മുഹമ്മദും കുഞ്ഞമ്പുവിന്റെ പേഴ്‌സ്‌പോക്കറ്റടിക്കുകയായിരുന്നു.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ സ്റ്റോപ്പില്‍ ബസ് എത്തിയപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ട വിവരം കുഞ്ഞമ്പുവിന് അറിഞ്ഞത്. ഇതിനിടയില്‍ ബസില്‍ നിന്നും മുഹമ്മദും ജാഫറും ചേര്‍ന്ന് പേഴ്‌സ് പുറത്തേക്ക് എറിയുകയും പെട്ടെന്ന് ഇറങ്ങുകയും ചെയ്തു. പിന്നാലെയിറങ്ങിയ കുഞ്ഞമ്പു ബഹളം വെച്ചപ്പോള്‍ ഓട്ടോഡ്രൈവര്‍മാരും ഹോംഗാര്‍ഡും ചേര്‍ന്ന് ഇരുവരെയും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മരമില്ലില്‍ വെച്ച് 25,000 രൂപ കുഞ്ഞമ്പു എണ്ണുന്നത് കണ്ടിരുന്നതായി പ്രതികള്‍ പയ്യന്നൂര്‍ എസ് ഐ ഷൈനിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. പണം പോക്കറ്റിലിടുന്നതും ഇവര്‍ കാണുകയും പിന്‍തുടര്‍ന്ന് ഇയാള്‍ക്കൊപ്പം ബസില്‍ കയറുകയുമായിരുന്നു. ബസില്‍ വെച്ച് കുഞ്ഞമ്പു ഇതില്‍ 22,000 രൂപ ബന്ധുവിന് കൈമാറിയിരുന്നു. ബാക്കി 3,000 രൂപയാണ് പഴ്‌സിലുണ്ടായിരുന്നത്. ഇതാണ് സംഘം പോക്കറ്റടിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, payyannur, Police, arrest, Pickpocketing; 2 arrested