ജാമ്യത്തിലിറക്കാന്‍ വന്ന യുവാവ് മദ്യലഹരിയില്‍ പിടിയില്‍
Oct 27, 2012, 13:02 IST
കാസര്‍കോട് : മദ്യപിച്ച് കാറോടിച്ചയാളെ ജാമ്യത്തിലിറക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് മദ്യലഹരിയില്‍ പോലീസിനോട് ബഹളം വെക്കുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തതിനെ തുടര്‍ന്ന അറസ്റ്റിലായി.
കാസര്‍കോട് ടൗണില്‍ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടയില്‍ പിടിയിലായ മുട്ടത്തൊടിയിലെ കെ.അബ്ദുല്ലയെ (52) ജാമ്യത്തിലിറക്കാനെത്തിയ ബങ്കരക്കുന്ന് കേളുവളപ്പിലെ അബ്ദുല്ലയെ(40)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മുട്ടത്തൊടിയിലെ അബ്ദുല്ല സഞ്ചരിച്ച കെ.എല്‍ 14 കെ.6425 നമ്പര്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുഹൃത്തിനെ ജാമ്യത്തിലിറക്കാനെത്തിയ യുവാവ് പോലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നറിയിച്ചതിനെ തുടര്‍ന്നാണ് പ്രകോപിതനായത്.

Keywords : Liquor-Drinking, Car, Youth, Kasaragod, Police-Station, Police,Arrest, Vehicle, Custody, Kerala