ജലസേചന വൈദ്യുതി ആനുകൂല്യം; സര്‍ക്കാര്‍ അടക്കേണ്ട തുക അടയ്ക്കാത്തതിന് വൈദ്യുതി വകുപ്പ് കര്‍ഷകരെ ദ്രോഹിക്കുന്നു, പ്രതിഷേധം ശക്തം
May 2, 2018, 11:47 IST
കാസര്‍കോട്:(www.kasargovartha.com 02/05/2018) കേരള സര്‍ക്കാര്‍ വളരെകാലമായി കര്‍ഷകര്‍ക്ക് നല്‍കുന്ന ആനുകൂല്യമായ സൗജന്യമായി ജല സേചന വൈദ്യുതി നല്‍കല്‍ സര്‍ക്കാര്‍ പണം അടച്ചില്ലെന്ന കാരണത്താല്‍ വൈദ്യുതി നല്‍കാതെ അധികൃതര്‍ കര്‍ഷകരെ ദ്രോഹിക്കുന്നു. കര്‍ഷകര്‍ക്ക് അവരുടെ കൃഷിക്ക് ജലസേചനം നടത്തുന്നതിനുള്ള വൈദ്യുതി ചാര്‍ജ്ജ് കൃഷിഭവന്‍ മുഖേന സര്‍ക്കാരാണ് അടക്കുന്നത്. ഇതില്‍ കുടിശ്ശികയുണ്ടോ എന്നൊന്നും കര്‍ഷകനറിയില്ല. എന്നാല്‍ അടുത്തകാലത്തായി വൈദ്യുതി വകുപ്പ് പണം അടിച്ചില്ലെന്ന കാരണത്താല്‍ കര്‍ഷകന്റെ കൃഷിയിടത്തിലെ വൈദ്യുതി വിച്ഛേദിക്കുമെന്ന് കാണിച്ച് നോട്ടീസ് നല്‍കുകയാണ് ചെയ്യുന്നതെന്നാണ് പരാതി.
കൃഷിക്കാരന് കാലകാലമായി ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യം നിഷേധിച്ചുകൊണ്ട് കൊടുംചൂടില്‍ ജലസേചനം നിഷേധിക്കുന്ന സമീപനം അംഗീകരിക്കാനോ, അനുവദിക്കാനോ കഴിയില്ല. രണ്ട് വകുപ്പുകള്‍ തമ്മിലുള്ള പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹരിക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. അതിന് പകരം കര്‍ഷകരെ ദ്രോഹിക്കുന്ന നയവുമായി വന്നാല്‍ ശക്തമായി നേരിടേണ്ടിവരും. പണം അടിച്ചില്ലെന്ന കാരണത്താല്‍ വൈദ്യുതി വിച്ഛേദിക്കാനുള്ള വൈദ്യുതി വകുപ്പിന്റെ നടപടികളില്‍ നിന്നും പിന്‍മാറണമെന്നും, ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നും കേരള കര്‍ഷകസംഘം കാസര്‍കോട് ജില്ലാ കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ പി. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. കുഞ്ഞമ്പു, എം.വി. കോമന്‍ നമ്പ്യാര്‍, കെ. കുഞ്ഞിരാമന്‍. എം.എല്‍.എ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Farmer, Kerala, Complaint, Farmers against Government