ജലനിധി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
Apr 28, 2016, 09:00 IST
കാസര്‍കോട്:(www.kasargodvartha.com 28.04.2016) കേരള പൗരാവകാശ സംരക്ഷണ സമിതി സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന അവശ ജനവിഭാഗങ്ങള്‍ക്കുള്ള വിവിധ പദ്ധതികളില്‍പ്പെട്ട ജലനിധി കുടിവെള്ള പദ്ധതി നെല്ലിക്കട്ട ഖുത്വുബി നഗറില്‍ എ ഡി എം വി പി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കേരള പൗരാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട് ഷാഫി മാപ്പിളക്കുണ്ട് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക പത്രപ്രവര്‍ത്തന ആരോഗ്യ രംഗത്തെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു. ഡോ. എന്‍. സുനില്‍ ബേള, ശ്രീ. ഖാലിദ് പൊവ്വല്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. വ്യവസായ പ്രമുഖര്‍ എന്‍.എ. അബൂബക്കര്‍ ഹാജി ഇവര്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു.
ഖുത്വുബി ട്രസ്റ്റ് പ്രൊഫ. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സമിതി സംസ്ഥാന നേതാക്കളായ ശംസുദ്ദീന്‍ ഫാറൂഖി എറണാകുളം, കൃഷ്ണന്‍ ചാലില്‍, ട്രസ്റ്റ് ചെയര്‍മാന്‍ വോള്‍ഗ അബ്ദുര്‍ റഹ് മാന്‍ ഹാജി, പഞ്ചായത്ത് മെമ്പര്‍ അഹ് മദ് ഹാജി, അബ്ദുല്‍ ഖാദര്‍ ചട്ടംഞ്ചാല്‍, വ്യവസായി എം എം കുഞ്ഞാമു എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗത സംഘം കണ്‍വീനര്‍ എസ് ദേവപ്പ മാസ്റ്റര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.