ജബ്ബാര്‍ വധം: സി.ബി.ഐയും കോണ്‍ഗ്രസും ഒത്തുകളിച്ചെന്ന് സി.പി.എം
Apr 12, 2012, 10:38 IST
![]() |
Jabbar |
പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ വ്യാഴാഴ്ച സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു എഴുതിയ ജബ്ബാര്‍ വധം ചില വസ്തുതകള്‍ എന്ന എഡിറ്റോറിയല്‍ പേജിലെ മിഡില്‍പീസിലാണ് പെര്‍ളയിലെ പ്രദേശിക കോണ്‍ഗ്രസും സി.ബി.ഐയും നടത്തിയ കളികള്‍ പുറത്തുവിടുന്നത്. ജബ്ബാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ല. വധിക്കപ്പെട്ട ജബ്ബാര്‍ കോണ്‍ഗ്രസിന്റെയോ യൂത്ത് കോണ്‍ഗ്രസിന്റെയോ അറിയപ്പെടുന്ന നേതാവുമല്ല. ചാരായക്കടത്തും, മണല്‍ക്കടത്തും ഉള്‍പ്പെടെയുള്ള അനധികൃത ഇടപാടുകളില്‍ വ്യാപൃതനായിരുന്ന ഒരാളായിരുന്നു. കേസിലെ ഒന്നാം പ്രതി നീലഗിരി മൊയ്തീന്‍ ജബ്ബാറിന്റെ കൂട്ടുകച്ചവടക്കാരനാണ്. ഇവര്‍ ഇടക്കാലത്ത് തെറ്റിപ്പിരിഞ്ഞു. ഇതിന്റെ പ്രതികാരമാണ് കൊലയില്‍ കലാശിച്ചത്. കേസില്‍ ശിഷിക്കപ്പെട്ട സുധാകരന്‍ മാസ്റ്ററും അബ്ദുല്ലക്കുഞ്ഞിയും ഒഴികെ പ്രതികളില്‍ മറ്റാരും സി.പി.എമ്മുകാരല്ല. സി.എച്ച് കുഞ്ഞമ്പു പറയുന്നു.
പെര്‍ള കോണ്‍ഗ്രസും ഡി.സി.സി നേതൃത്വത്തിലെ ഒരു വിഭാഗവുമാണ് ജബ്ബാര്‍ വധത്തെ രാഷ്ട്രീയ വിവാദമാക്കിയത്. ജബ്ബാറിനെ കൊന്നത് താനാണെന്ന് വിളിച്ചുപറഞ്ഞത് നീലഗിരി മൊയ്തീനാണ്. കേസ് സി.ബി.ഐ ഏറ്റെടുത്തതോടെ കേന്ദ്രസര്‍ക്കാരിലെ കോണ്‍ഗ്രസ് സ്വാധീനമുപയോഗിച്ച് അന്വേഷണം സി.പി.എമ്മിനെതിരെ വഴിതിരിച്ചുവിടുകയായിരുന്നു. ഇതിന് സി.ബി.ഐയും കൂട്ടുനിന്നു. സി.ബി.ഐ നിരത്തിയ ജബ്ബാറിന്റെ മരണമൊഴി വ്യാജമാണ്. അക്രമണത്തില്‍ ജബ്ബാര്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചിരുന്നു. ഈ ജബ്ബാറാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മറ്റൊരാളോട് തന്നെ ആക്രമിച്ചത് സുധാകരന്‍ മാസ്റ്ററും അബ്ദുല്ലക്കുഞ്ഞിയുമാണെന്ന് പറഞ്ഞതായ വ്യാജമരണമൊഴി സൃഷ്ടിച്ചത്. കോണ്‍ഗ്രസിന്റെ നഗ്നമായ രാഷ്ട്രീയ കളികള്‍ക്ക് കേന്ദ്ര കുറ്റാന്വേഷണ സംഘമായ സി.ബി.ഐ കൂട്ട് നിന്നത് ലജ്ജാവഹമാണെന്നും കുഞ്ഞമ്പു പറയുന്നു.
Also read
ജബ്ബാര്‍ വധം; CPM മുന്‍ ഏരിയാ സെക്രട്ടറിയടക്കം ഏഴ്‌പേര്‍ക്ക് ജീവപര്യന്തം
Keywords: Kasaragod, Perla, Congress, Murder-case