ജനസമ്പര്‍ക്ക ഫണ്ട് ക്യാമ്പയിന് ജില്ലയില്‍ വന്‍ വിജയമാക്കും: മുസ്ലിം ലീഗ്
Oct 14, 2012, 19:07 IST
കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നവംബര്‍ രണ്ട്, മൂന്ന് തിയ്യതികളില്‍ നടക്കുന്ന ജനസമ്പര്‍ക്ക ഫണ്ട് ശേഖരണ ക്യാമ്പയിന് ജില്ലയില്‍ വന്‍ വിജയമാക്കാന്‍ കാസര്‍കോട് ദേര സിറ്റിയില്‍ ചേര്‍ന്ന ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. നവംബര്‍ ആറിന് കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന മുസ്ലിം ലീഗ് എക്സിക്യൂട്ടീവ് ക്യാമ്പും വന്‍ വിജയമാക്കും.
പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ടി ലീഡര്‍ പി.കെ.കുഞ്ഞാലിക്കുട്ടി, ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ചര്ചകള്ക് മറുപടി പറഞ്ഞു. സി.ടി.അഹ്മദലി, ഹമീദലി ഷംനാട്, എ. അബ്ദുര്‍ റഹ്മാന്, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ് ഹാജി, വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, കല്ലട്ര മാഹിന്‍ ഹാജി, എ.ജി.സി.ബഷീര്‍, കെ.ഇ.എ. ബക്കര്‍, എം. അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, വി.പി. ഖാദര്‍, ഹമീദ് മച്ചമ്പാടി, പി. അബൂബക്കര്‍, ടി.എ.മൂസ, ഇസ്മഈല്‍ കീയൂര്‍, ടി.ഇ. അബ്ദുല്ല, എ.എം.കടവത്ത്, സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, സി.ബി.അബ്ദുല്ല ഹാജി, ബി.എ. അഹ്മദ്, പി.എച്ച്.അബ്ബാസ്, മാഹിന്‍ കേളോട്ട്, അബു മാങ്ങാട്, എം.എ.യൂസഫ് ഹാജി, എ.ബി. ഷാഫി, കെ. മുഹമ്മദ് കുഞ്ഞി, പി.കെ.മുഹമ്മദ് കുഞ്ഞി, വി.ടി.ഷാഹുല്‍ ഹമീദ്, സി.കെ.പി.യൂസഫ് ഹാജി, അഡ്വ. ബേവിഞ്ച അബ്ദുല്ല, പി.ബി. അഹ്മദ്, മൊയ്തീന് കൊല്ലമ്പാടി, എ.കെ.എം.അഷറഫ്, ശംസുദ്ദീന്‍ കിന്നിംഗാര്‍, ആബിദ് ആറങ്ങാടി, കെ.പി. മുഹമ്മദ് അഷറഫ്, എം.കുഞ്ഞാമദ് പുഞ്ചാവി, എ.പി.ഉമ്മര്‍, സി.എന്‍.ഇബ്രാഹിം, ബഷീര്‍ വെള്ളിക്കോത്ത്, വി.കെ.പി.ഹമീദലി, എം.അബ്ബാസ്, എ.എ.ജലീല്‍, ഷാഫി കട്ടക്കാല്‍, എം.പി.ജാഫര്‍, വി.കെ.ബാവ ചര്‍ചയില്‍ പങ്കെടുത്തു.
Keywords: Muslim-league, Committee, Kasaragod, camp, Cherkalam Abdulla, P.K.Kunhalikutty, N.A.Nellikunnu, P.B. Abdul Razak, IUML district convention







