city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനകീയ പ്രതിരോധത്തില്‍ അണിചേരുക: സി ഐ ടി യു

കാസര്‍കോട്: (www.kasargodvartha.com 06/08/2015) കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ 11ന് മഞ്ചേശ്വരം മുതല്‍ രാജ്ഭവന്‍ വരെ സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ സമരത്തില്‍ മുഴുവന്‍ തൊഴിലാളികളും അണിചേരണമെന്ന് സി ഐ ടി യു ജില്ലാകമ്മിറ്റി ആഹ്വാനം ചെയ്തു. ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിലൂടെ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ദ്രോഹിക്കുന്ന ബിജെപി സര്‍ക്കാര്‍ തൊഴില്‍ നിയമഭേദഗതികളിലൂടെ തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാനുള്ള അവസരമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നത്. സംസ്ഥാനത്തെ യുഡിഎഫ് ഭരണം കൃഷിക്കാരെയും തൊഴിലാളികളെയും പെരുവഴിയിലാക്കി. റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വിലയില്ലാതായി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കാരണം ജനങ്ങള്‍ വലയുകയാണ്.

ജില്ലയിലാകട്ടെ നിര്‍മാണ മേഖല പൂര്‍ണമായും സ്തംഭിച്ചു. ക്വാറികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കരിങ്കല്ല് കിട്ടാനില്ല. മണലും മെറ്റലും കമ്പിയും കിട്ടണമെങ്കില്‍ വന്‍ തുക ചെലവഴിച്ച് മാസങ്ങളോളം കാത്തിരിക്കണം. ഇതോടെ ഈ മേഖലയില്‍ പണി പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. മത്സ്യമേഖലയാകട്ടെ തീര്‍ത്തും വറുതിയിലാണ്. കടലില്‍ പോയാലും മുന്‍കാലങ്ങളിലേതുപോലെ മീന്‍ ലഭിക്കുന്നില്ല. മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുമില്ല.

ജനകീയ പ്രതിരോധത്തില്‍ അണിചേരുക: സി ഐ ടി യുബീഡി തെറുത്ത് ഉപജീവനം കഴിക്കുന്ന ആയിരക്കണക്കിനാളുകളും ദുരിതത്തിലാണ്. കര്‍ണാടക ആസ്ഥാനമായുള്ള ബീഡിക്കമ്പനികള്‍ക്ക് കീഴില്‍ പണിയെടുക്കുന്ന ഇവരുടെ അവസ്ഥ നാള്‍ക്കുനാള്‍ ദയനീയമാവുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ആദായനികുതി കുത്തനെ വര്‍ധിപ്പിച്ചതോടെ കര്‍ണാടകയില്‍നിന്നുള്ള ബീഡി വരവും നിലച്ചു. ഇതോടെ ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ ഇനിയെന്തന്നറിയാതെ വിഷമിക്കുകയാണ്. ഇത്തരത്തില്‍ ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ 11ന് ഉച്ചയ്ക്ക് ശേഷം പണി ഉപേക്ഷിച്ച് മുഴുവന്‍ തൊഴിലാളികളും ജനകീയ പ്രതിരോധ സമരത്തില്‍ അണിചേരണമെന്ന് സി ഐ ടി യു ജില്ലാപ്രസിഡന്റ് കെ. ബാലകൃഷ്ണനും ജനറല്‍ സെക്രട്ടറി ടി കെ രാജനും അഭ്യര്‍ഥിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia