ചൗക്കി കല്ലങ്കൈയില്‍ മത്സ്യ ലോറി മറിഞ്ഞു; ഡ്രൈവറുടെ കാല്‍ അറ്റു
Nov 29, 2014, 23:58 IST
ചൗക്കി: (www.kasargodvartha.com 29.11.2014) ദേശീയപാതയില്‍ കല്ലങ്കൈയില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മത്സ്യ ലോറി മറിഞ്ഞ് ഡ്രൈവറുടെ കാല്‍ അറ്റു. കണ്ണൂര്‍ പഴയങ്ങാടി കരിപ്പുഴയിലെ ഉമ്മറിന്റെ മകന്‍ അബ്ദുര്‍ റഹ്മാന്റെ (40) ഇടതു കാലാണ് അറ്റുപോയത്. കൂടെയുണ്ടായിരുന്ന മരുമകന്‍ ഷഫീഖ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 11.15 മണിയോടെയായിരുന്നു അപകടം.
അബ്ദുര്‍ റഹ്മാനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴയങ്ങാടിയില്‍ നിന്നും മത്സ്യവുമായി മംഗലാപുരത്തേക്ക് പോവുകയായിരുന്ന അബ്ദുര്‍ റഹ്മാന്‍ ഓടിച്ച കെഎ 01 എഎ 7111 നമ്പര്‍ ലോറി ബ്രേക്ക് നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് അബ്ദുര്‍ റഹ്മാനെയും ഷഫീഖിനെയും രക്ഷപ്പെടുത്തിയത്.
അറ്റുപോയ കാലിന് വേണ്ടി നാട്ടുകാരും പോലീസും അപകടം നടന്ന സ്ഥലത്ത് തിരച്ചില്‍ നടത്തിവരികയാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Chawki, Fish Lorry, Accident, Driver, Injured, Kasaragod, Hospital, Treatment, Abdul Rahman.
Advertisement: