ചോരകുഞ്ഞിനെ തോട്ടിലെറിഞ്ഞ കേസില്‍ യുവതിയെ വിട്ടയച്ചു
Feb 7, 2012, 15:20 IST
കാസര്‍കോട്: ചോരകുഞ്ഞിനെ തോട്ടിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ യുവതിയെ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു. നീര്ച്ചാല് ചാങ്കലിയിലെ ബാവുഡയുടെ മകള്‍ കല്യാണി(33)യെയാണ് വെറുതെ വിട്ടത്.
2005 ഡിസംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. പെര്‍ഡാല ക്ഷേത്രത്തിനു സമീപത്തെ തോട് പാലത്തിനു സമീപത്ത് രണ്ടു ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ ജഡം കണ്ടെത്തിയതോടെയാണ് കേസിന്റെ തുടക്കം. ബദിയടുക്ക പോലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ മാതാവ് കല്യാണിയാണെന്ന് കണ്ടെത്തുകയായിരുന്നു. ഗര്‍ഭം മറച്ചുവെക്കാന്‍ കൊലനടത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. എന്നാല്‍ യുവതി കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടെല്ലെന്ന് ചൂണ്ടികാണിച്ചാണ് കല്യാണിയെ വെറുതെവിട്ടുകൊണ്ട് കോടതി ഉത്തരവായത്.

Keywords: Kasaragod, case, Police, court-order, Woman