ചൈല്‍ഡ് ലൈന്‍ സെ ദോസ്തി പരിപാടി
Nov 5, 2012, 14:18 IST
നീലേശ്വരം: കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ചൈല്‍ഡ് ലൈന്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യയൊട്ടുക്കും ശിശുദിനം മുതല്‍ ഒരാഴ്ച ചൈല്‍ഡ് ലൈന്‍ സെ ദോസ്തി പരിപാടി നടത്തുന്നു. കുട്ടികളെ ചൈല്‍ഡ്‌ലൈനുമായി ബന്ധിപ്പിക്കുകയാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി ചൈല്‍ഡ് ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നവംബര്‍ 18 ന് രാവിലെ പത്ത് മണി മുതല്‍ നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ ബാല പീഡനം, ബാലയാചന, ബാലവേല തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പെയിന്റിംഗ് വാട്ടര്‍ കളര്‍ മത്സരം നടത്തുന്നു.
ഒരു സ്‌കൂളില്‍ നിന്ന് രണ്ട് വീതം കുട്ടികളാണ് പങ്കെടുക്കേണ്ടത്. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കും.

Keywords: Child line, Say dosth, Programme, Conduct, Nileshwaram, Childrensday, Kasaragod, Kerala, Malayalam news