ചെര്‍ക്കളയില്‍ കത്തിക്കുത്ത്; 3 പേര്‍ക്ക് പരിക്ക്; യുവാവിന് ഗുരുതരം
Dec 20, 2016, 23:23 IST
ചെര്‍ക്കള: (www.kasargodvartha.com 20.12.2016) ചെര്‍ക്കളയില്‍ ഉണ്ടായ കത്തിക്കുത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെര്‍ക്കളയിലെ നൗഫല്‍(24) നാണ് കുത്തേറ്റത്. നെഞ്ചിന്റെ വലത് ഭാഗത്ത് ആഴത്തില്‍ കുത്തേറ്റ നൗഫലിനെ ഉടന്‍ തന്നെ കാസര്‍കോട്ട് കെയര്‍വെല്‍ ആശുപത്രിയില്‍ എത്തിക്കുകയും അവിടെന്ന് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
പരിക്കേറ്റ ചൂരിയിലെ മുഹമ്മദ് ആഷിഫ്(22), ആര്‍ഡി നഗറിലെ അബ്ദുല്‍ ഷിഹാബ്(25) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കുത്തേറ്റ ആഷിഫിനേയും മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഇവര്‍ക്ക് കൈക്കും തലയ്ക്കുമാണ് പരിക്കേറ്റത്.
വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ്‌ഐ പ്രശോഭിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പിന്നീട് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. അതേസമയം, ചെങ്കള നായനാര്‍ ആശുപത്രിക്ക് സമീപം കൂട്ടംകൂടി നിന്നവരെ പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചു.
ഉച്ചയ്ക്ക് എടനീരില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ തോട്ടില്‍ കുളിക്കാനെത്തിയതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. രാത്രിയോടെ ചിലര്‍ ഇതേകുറിച്ച് ചോദിക്കാനായി ചെര്‍ക്കളയില്‍ എത്തിയപ്പോഴാണ് കത്തിക്കുത്തുണ്ടായത്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്തിട്ടുണ്ട്.
Keywords: kasaragod, Kerala, Stabbed, Youth, Injured, hospital, Cherkala, Stabbing: 3 injured