ചെമ്മീന്‍ ചാകര: മത്സ്യം വാങ്ങാനെത്തിയവരെ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി; പോലീസ് ഇടപെട്ടു
Aug 12, 2014, 15:32 IST
കാസര്‍കോട്: (www.kasargodvartha.com 12.08.2014) കാസര്‍കോട്ട് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ചെമ്മീന്‍ ചാകര ലഭിച്ചു. ചാകര വിവരമറിഞ്ഞ് കടപ്പുറത്ത് മത്സ്യം വാങ്ങാന്‍ നിരവധി പേരാണ് എത്തിയത്. എന്നാല്‍ ചാകരയായി ലഭിച്ച മത്സ്യം കടപ്പുറത്തെത്തിയവര്‍ക്ക് വിതരണം ചെയ്യുന്നത് മൊത്തവ്യാപാരികള്‍ തടഞ്ഞതോടെ ഉന്തും തള്ളിനും കാരണമായി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇടപെട്ടിട്ടാണ് രംഗം ശാന്തമാക്കിയത്. 160 രൂപ തോതില്‍ കടപ്പുറത്തെത്തിയവര്‍ക്ക് ചെമ്മീന്‍ നല്‍കാന്‍ മീന്‍ പിടുത്തക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് മൊത്ത വ്യാപാരികള്‍ തയ്യാറായതോടെയാണ് പ്രശ്‌നം പരിഹരിച്ചത്. ചൊവ്വാഴ്ച മത്തിയും അയലയും വന്‍ തോതില്‍ ലഭിച്ചിരുന്നു. ചാകര ലഭിച്ചപ്പോള്‍ മത്സ്യം ബോക്‌സുകളിലാക്കുന്ന തൊഴിലാളികള്‍ക്ക് ഇതിന്റെ പങ്ക് ലഭിച്ചതിനാല്‍ അല്പം കാത്തിരുന്നവര്‍ക്ക് 100 രൂപയ്ക്ക് പോലും ഒരു കിലോ ചെമ്മീന്‍ കിട്ടി.
ചാകര ലഭിച്ചതോടെ തീരദേശം ആഹ്ലാദത്തിലാണ്. വറുതിയിലായിരുന്ന രണ്ട് മാസത്തിന് ശേഷം ചാകര കൊയ്ത്ത് ലഭിച്ചപ്പോള്‍ മത്സ്യങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്ന വിലയും ഇടിഞ്ഞു. 30 രൂപയ്ക്ക് പോലും ഒരു കിലോ മത്തി ലഭിച്ചു. നേരത്തെ ഇത് 80 രൂപ മുതല്‍ 100 രൂപ വരെ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും ചാകരക്കൊയ്ത്ത് ലഭിക്കുമെന്ന് തന്നെയാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

Advertisement: