ചെമ്മീന്‍ കമ്പനിയില്‍ ജോലിക്കുപോയ 18 കാരി അസാം യുവാവിനോടൊപ്പം പോയി
Aug 28, 2012, 14:09 IST
കാസര്‍കോട്: ചെമ്മീന്‍ കമ്പനിയില്‍ ജോലിക്കുപോയ 18 കാരി അസാം സ്വദേശിയായ യുവാവിനോടൊപ്പം ഒളിച്ചോടി. ആദൂര്‍ പാണ്ടിയിലെ ബാബുവിന്റെ മകള്‍ അനുപ്രിയയാണ് (18) അസാം സ്വദേശിയായ തരുണിനൊപ്പം പോയത്. ഒരുമാസം മുമ്പാണ് അനുപ്രിയ എറണാകുളത്തെ ചെമ്മീന്‍ ഫാക്ടറിയില്‍ ജോലിക്കുപോയത്.
പിന്നീട് വീട്ടുകാര്‍ അന്വേഷിച്ചപോഴാണ് യുവതി അസാം സ്വദേശിക്കൊപ്പം പോയതായി വ്യക്തമായത്. അസാം യുവാവിനോടൊപ്പം ബന്ധുക്കളായ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അനുപ്രിയ ഇപ്പോള്‍ അസാമിലാണുള്ളതെന്നും ഒരു തവണ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടതായും പോലീസ് പറഞ്ഞു. ആദൂര്‍ പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.
Keywords: Kasargod, Assam, Adhur, Anupriya, Ernakulam, Women, Police, Case, Investigation