ചെമ്മനാട് പാലത്തിന് സമീപം തീപിടുത്തം; നിരവധി മരങ്ങള്‍ കത്തിനശിച്ചു
Jan 23, 2017, 11:01 IST
കാസര്‍കോട്: (www.kasargodvartha.com 23/01/2017) ചെമ്മനാട് പാലത്തിന് സമീപം താഴ്ച്ചയില്‍ തീപിടുത്തം. തിങ്കളാഴ്ച രാവിലെ 11.30 മണിയോടെയാണ് തീപിടുത്തമുണ്ടായത്. പുല്ലില്‍പടര്‍ന്ന തീ പൊടുന്ന വ്യാപിക്കുകയായിരുന്നു. ഈ ഭാഗത്തെ നിരവധി തെങ്ങുകളും മറ്റു മരങ്ങളും കത്തിനശിച്ചു. തീപടരുന്നതുകണ്ട് പരിസരവാസികള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് കാസര്‍കോട്ടുനിന്നും ഫയര്‍ഫോഴ്‌സെത്തി തീയണയ്ക്കുകയായിരുന്നു.
ഈ ഭാഗത്ത് നിരവധി വീടുകളുണ്ട്. ഉടന്‍തന്നെ തീയണയ്ക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ വന്‍ ദുരന്തംതന്നെ സംഭവിക്കുമായിരുന്നു. തീ അണയ്ക്കുന്നതിനിടെ ഉയര്‍ന്ന പുകപടലങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന ഫയര്‍ ഫോഴ്‌സിനേയും നാട്ടുകാരേയും ഏറെ ബുദ്ധിമുട്ടിലാഴ്ത്തി.

Keywords: Chemand, Near Chandragiri Bridge, Fire, Fire force, Fire in Chemnad