ചെമ്മനാട് പഞ്ചായത്ത് ബജറ്റ് കുടിവെള്ളത്തിന് മുന്‍ഗണന
Apr 4, 2012, 23:14 IST

മേല്‍പറമ്പ്: കുടിവെള്ളത്തിനും കാര്‍ഷിക മേഖലക്കും മുന്‍ഗണന നല്‍കി 10,97,90,975 വരവും 10,85,51,000 ചെലവുമുള്ള 12,39,975 രൂപയുടെ മിച്ചവുമുള്ള ചെമ്മനാട് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ അവതരിപ്പിച്ചു. കാര്‍ഷിക മേഖല പരിപോഷിപ്പിക്കാനും കുടിവെള്ള ക്ഷാമം പരിഹരിക്കാനും ബജറ്റില്‍ മുന്‍ഗണന നല്‍കി. കാര്‍ഷിക മേഖലപരിപോഷിപ്പിക്കാന്‍ 40,00000, സാമൂഹ്യ സുരക്ഷിത ക്ഷേമ പദ്ധതികള്‍ക്ക് 37,00000 നീക്കിവെച്ചു. ചെറുകിട കുടിവെള്ള പദ്ധതി നടപ്പിലാക്കാന്‍ 60,00000 നീക്കിവെച്ചു. റോഡ് നിര്‍മ്മാണത്തിനും അറ്റകുറ്റപണിക്കും 70,00000 രൂപയും മൃഗ സംരക്ഷണം, ക്ഷീര വികസനം എന്നിവക്ക് 875000 രൂപയും മത്സ്യമേഖലക്ക് 50,0000 രൂപയും സ്വയം തൊഴില്‍ സംരംഭത്തിന് 30,0000 രൂപയും കുടിവെള്ള വിതരണത്തിന് 50,0000 രൂപയും നീക്കിവെച്ചു.
Keywords: Chemnad Panchayath budget, Drinking water, Kasaragod