ചെമ്മനാട് പഞ്ചായത്തില്‍ സമ്പൂര്‍ണ ക്ലോറിനേഷന് തുടക്കമായി
May 22, 2012, 16:58 IST
മേല്‍പറമ്പ്: ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെയും ചട്ടഞ്ചാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പ്രദേശത്തെ കുടിവെള്ള ശ്രോതസ്സുകള്‍ അണുവിമുക്തമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. മഴക്കാലരംഭത്തോടെ ഉണ്ടായേക്കാവുന്ന മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്ക രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
20 വാര്‍ഡുകളിലായി 4079 കുടിവെള്ള സ്രോതസ്സുകള്‍ അണുവിമുക്തമാക്കുന്ന പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ സഹദുള്ള നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജാത രാമകൃഷ്ണന്‍, ജമീല ശാഫി, മെഡിക്കല്‍ ഓഫീസര്‍ ഡോ ഗീതാഗുരുദാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി. ഗോവിന്ദന്‍, രാജന്‍കെ. പൊയ്‌നാച്ചി, അബൂബക്കര്‍ കണ്ടത്തില്‍, കെ.രാജന്‍, ജെ.എച്ച്.ഐ.മാരായ ടി.അജിത് കുമാര്‍, കെ.വി. ഗോപിനാഥന്‍ പ്രസംഗിച്ചു.
Keywords: Kasaragod, Melparamba, Chemnad.