ചെമ്മനാട്ട് യുവമോര്‍ച്ച നേതാവിനെയും സുഹൃത്തിനെയും ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചു
Feb 19, 2016, 18:44 IST
കാസര്‍കോട്: (www.kasargodvartha.com 19/02/2016) ചെമ്മനാട് യുവമോര്‍ച്ച നേതാവിനെയും സുഹൃത്തിനെയും ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പരവനടുക്കത്തെ സീതാരാമയുടെ മകന്‍ രാജേഷ് കൈന്താര്‍ (23), സുഹൃത്ത് ദീപേഷ് കെ. (21) എന്നിവരെയാണ് ബൈക്കിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ചെമ്മനാട് ജമാഅത്ത് സ്‌കൂളിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. വീട്ടിലേക്ക് പോവുകയായിരുന്ന ഇവരെ ഒരു സംഘം തടഞ്ഞുനിര്‍ത്തി റീപ്പ് കൊണ്ട് തലയ്ക്കും ദേഹത്തും അടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി.
Keywords : Kasaragod, Yuvamorcha, Leader, Assault, Chemnad, Injured, Hospital, Rajesh Kaithar, Deepesh.