ചെന്താരകം ഫിലിം ക്ലബ് രൂപീകരിച്ചു
Apr 27, 2013, 15:21 IST
കാസര്‍കോട്: നുള്ളിപ്പാടി ചെന്നിക്കര എന്‍. ജി. കമ്മത്ത് ഗ്രന്ഥാലയത്തിന് കീഴില്‍ ചെന്താരകം ഫിലിം ക്ലബ് രൂപീകരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ എം. സുമതി ഉദ്ഘാടനം ചെയ്തു. എ. എം. അബ്ദുല്‍ ജമാല്‍ അധ്യക്ഷനായി. മധു എസ്. നായര്‍, മണി പ്രസാദ് എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് ഹാഷിം സ്വാഗതവും മിഥുന്‍ രാജ് നന്ദിയും പറഞ്ഞു. 'ദി ലെജന്റ് ഓഫ് ഭഗത്‌സിങ്' ഹിന്ദി ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു.