ചെങ്കളയില്‍ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നു; വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍
Apr 23, 2013, 20:00 IST
കാസര്‍കോട്: ചെങ്കളയില്‍ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നു. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും കാര്യമയായ നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മഞ്ഞപ്പിത്തം ബാധിച്ച് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 20 വാര്‍ഡ് പടിഞ്ഞാര്‍മൂലയിലെ ഇബ്രാഹിം മുസ്‌ലിയാരുടെ മകന്‍ മുഹമ്മദ് മുഹ്‌സിനെ (14) മംഗലാപുരം കെ.എം.സി ആശുപത്രിയിലേക്ക് മാറ്റി.
വിദ്യാനഗര്‍ തന്ബീഹുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മുഹ്‌സിന്‍. മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നതായി നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി കിണറില്‍ മരുന്നൊഴിച്ച് മടങ്ങുക മാത്രമാണ് ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു.
ഐസ്‌ക്രീം കഴിച്ചിരുന്നുവോ എന്നും മറ്റു കാര്യങ്ങളും അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്ന് പരാതിയുണ്ട്. നിരവധിപേര്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണെന്നും നാട്ടുകാര്‍ പറയുന്നു.
Keywords: Student, Chengala, Hospital, Vidya Nagar, Well, Case, Treatment, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
![]() |
Muhsin |