ചൂരിപ്പള്ളത്ത് ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരം
Jan 18, 2015, 20:15 IST
ചെര്‍ക്കള: (www.kasargodvartha.com 18.01.2015) ചൂരിപ്പള്ളത്ത് ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബദിയഡുക്ക നെല്ലിക്കട്ടയിലെ മുഹമ്മദിന്റെ മകനും ഓട്ടോഡ്രൈവറുമായ സെമീറിനാണ് (24) പരിക്കേറ്റത്.
മുള്ളേരിയ - പൈക്ക വഴി കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന സെമീര്‍ സഞ്ചരിച്ച ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. മുഖത്തും കൈകാലുകള്‍ക്കും പരിക്കേറ്റ സെമീറിനെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിച്ചു.
വിവരമറിഞ്ഞ് ബദിയഡുക്ക എസ്.ഐ ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷ പാടേ തകര്‍ന്നു. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.

Keywords : Kasaragod, Kerala, Accident, Injured, Auto-rickshaw, Driver, Bus, Hospital, Sameer, Choorippallam.