city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൂതാട്ടസംഘത്തെ പിടികൂടുന്നതിനിടെ വീണ് എസ് ഐക്ക് പരിക്ക്; അരലക്ഷം രൂപയുമായി എട്ടംഗസംഘം അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 12.11.2017) ചൂതാട്ടസംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ വീണ് എസ് ഐക്ക് പരിക്കേറ്റു. ശനിയാഴ്ച അര്‍ധരാത്രിയോടെ മധൂര്‍ അറന്തോട്ടെ ചൂതാട്ടകേന്ദ്രത്തില്‍ റെയ്ഡിനെത്തിയ വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെ ജൂനിയര്‍ എസ് ഐ ശ്രീദാസാണ് സംഘത്തെ പിടികൂടുന്നതിനിടെ വീണത്.

അഡീഷണല്‍ എസ് ഐ വാസുദേവന്‍, ഡ്രൈവര്‍ സക്കറിയ എന്നിവരും ശ്രീദാസിനൊപ്പമുണ്ടായിരുന്നു. മധൂര്‍ അറന്തോട്ട് സ്വകാര്യവ്യക്തിയുടെ ഷെഡില്‍ വന്‍ചൂതാട്ടം നടക്കുന്ന വിവരമറിഞ്ഞാണ് ജൂനിയര്‍ എസ് ഐ ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയത്.

പോലീസിനെ കണ്ട് ചൂതാട്ടസംഘം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബന്തിയോട്ടെ ദാവൂദ് (38), ബാരിക്കാട്ടെ ബി അനീഷ് (28), കല്ലക്കട്ടയിലെ എ വിനോദ് (28), മധൂരിലെ മുഹമ്മദ് റഫീഖ് (41), കുമ്പളയിലെ ബാലചന്ദ്രന്‍ (37), പടഌിലെ പ്രസാദ് (25), നെല്ലിക്കുന്നിലെ ഉമേഷ് (31) എന്നിവരെ അരലക്ഷം രൂപയുമായി പോലീസ് അറസ്റ്റ് ചെയ്തു.

ചൂതാട്ടസംഘത്തെ പിടികൂടുന്നതിനിടെ വീണ് എസ് ഐക്ക് പരിക്ക്; അരലക്ഷം രൂപയുമായി എട്ടംഗസംഘം അറസ്റ്റില്‍

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia