ചൂതാട്ടത്തിനിടെ പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കൊലക്കേസ് പ്രതിയടക്കം രണ്ടു പേര്‍ അറസ്റ്റില്‍
Oct 24, 2016, 10:34 IST
കാസര്‍കോട്: (www.kasargodvartha.com 24/10/2016) ചൂതാട്ടത്തിനിടെ പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കൊലക്കേസ് പ്രതിയടക്കം രണ്ടു പേര്‍ അറസ്റ്റിലായി. രക്ഷപ്പെട്ട ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവര്‍ക്കു വേണ്ടി പോലീസ് അന്വേഷണം നടത്തിവരുന്നു. ആബിദ് വധക്കേസിലെ പ്രതി ചൗക്കിയിലെ അബ്ദുല്‍ ജലീല്‍ (31), എം.എ ഹംസ (39) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
രക്ഷപ്പെട്ട ഇംത്യാസ്, അയാസ്, ബഷീര്‍, ഇബ്രാഹിം, മൊയ്തീന്‍, കണ്ടാല്‍ അറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. മൊഗ്രാല്‍പുത്തൂര്‍ ബള്ളൂര്‍ റോഡിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ പണം വെച്ച് ചൂതാട്ടത്തിലേര്‍പെടുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചെത്തിയ പോലീസിനെ കണ്ട് പ്രതികള്‍ ഓടി. ഇതിനിടെ അബ്ദുല്‍ ജലീല്‍ വീണ് പരിക്കേറ്റു.
Also Read: ബാലനെ വെട്ടാന്‍ ഹൈബി ഈഡന്‍ സ്പീക്കര്‍ക്ക് നല്‍കിയ നോട്ടീസ് ആദ്യം മാധ്യമങ്ങള്‍ക്കോ? സംഗതി ചട്ടവിരുദ്ധം

Also Read: ബാലനെ വെട്ടാന്‍ ഹൈബി ഈഡന്‍ സ്പീക്കര്‍ക്ക് നല്‍കിയ നോട്ടീസ് ആദ്യം മാധ്യമങ്ങള്‍ക്കോ? സംഗതി ചട്ടവിരുദ്ധം
Keywords: Kasaragod, Kerala, Murder-case, Accuse, Gambling, arrest, Police, Gambling: 2 arrested.