ചാരായവുമായി യുവാവ് അറസ്റ്റില്‍
May 29, 2012, 15:43 IST
അമ്പലത്തറ: ഒരു ലിറ്റര്‍ വ്യാജചാരായവുമായി യുവാവിനെ പോലീസ് അറസ്റ്റ്‌ചെയ്തു. പാറപ്പള്ളി ഗുരുപുരത്തെ കൃഷ്ണനെയാണ് അമ്പലത്തറ എസ്‌ഐ ടി സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരമാണ് കൃഷ്ണന്റെ വീട്ടുപറമ്പില്‍ നിന്നും ഒരു ലിറ്റര്‍ വ്യാജചാരായം പോലീസ് പിടിച്ചെടുത്തത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
Keywords: Ambalathara, Arrest, Kasaragod, Liquor, Youth