city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചരിത്രപൈതൃകം വിളിച്ചോതി ചിത്ര പ്രദര്‍ശനം

കാസര്‍കോട്: കേരളത്തിലെ നിയമനിര്‍മാണ സഭയുടെ 1888 മുതലുളള 125 വര്‍ഷത്തെ ചരിത്ര പൈതൃകം വിളിച്ചോതുന്ന ചിത്ര പ്രദര്‍ശനം ആരംഭിച്ചു. സംസ്ഥാന നിയമസഭാ സെക്രട്ടറിയേറ്റ് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പാര്‍ലമെന്ററി ജനാധിപത്യം-നമ്മുടെ പൈതൃകവും നേട്ടങ്ങളും’എന്ന ചിത്ര പ്രദര്‍ശനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, പുരാരേഖാ വകുപ്പ്, ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിംഗ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റി എന്നിവയുടെ സഹകരണത്തോടൊയാണ് പരിപാടി സംഘടിപ്പിച്ചത്.

ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ജില്ലയിലുളള മുന്‍ എം.എല്‍.എമാരായ സി .ടി. അഹമ്മദലി, ചെര്‍ക്കളം അബ്ദുല്ല, കെ.വി. കുഞ്ഞിരാമന്‍, എം. നാരായണന്‍, എം. കുമാരന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, പളളിപ്രം ബാലന്‍, കെ. കുഞ്ഞിരാമന്‍ നമ്പ്യാര്‍, ഹമീദലി ഷംനാട് എന്നിവരെ ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് പൊന്നാട അണിയിച്ചു ആദരിച്ചു. ആദരവ് ഏറ്റുവാങ്ങിയ മുന്‍ എം.എല്‍.എമാര്‍ മറുപടി പ്രസംഗം നടത്തി. നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുര്‍ റഹിമാന്‍ കുഞ്ഞി പ്രസംഗിച്ചു. ജില്ലാകളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ സ്വാഗതവും നിയമസഭാ ജോയിന്റ് സെക്രട്ടറി നാരായണന്‍ പോറ്റി നന്ദിയും പറഞ്ഞു. കേരളം ഭരിച്ച ഗവര്‍ണ്ണര്‍മാര്‍, ഇ.എം.എസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെയുളള മുഖ്യമന്ത്രിമാര്‍, സ്പീക്കര്‍മാര്‍, പ്രതിപക്ഷ നേതാക്കന്‍മാര്‍, തിരുവിതാംകൂര്‍, കൊച്ചി സംസ്ഥാന ഭരണാധികാരികള്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.

ചരിത്രപൈതൃകം വിളിച്ചോതി ചിത്ര പ്രദര്‍ശനം

കരിവെളളൂര്‍ വെടിവെപ്പ് സംബന്ധിച്ചു അന്നത്തെ ജില്ലാ കളക്ടര്‍ എച്ച്.കെ. മാത്യൂസ് മദ്രാസ് പ്രസിഡന്‍സി ചീഫ് സെക്രട്ടറിക്ക് അയച്ച 1946 ലെ റിപോര്‍ട് ഒളിവിലായ ഇ.എം.എസിനെ കുറിച്ചു രഹസ്യ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 1000 രൂപ പാരിതോഷികം നല്‍കുമെന്ന് പുറപ്പെടുവിച്ച പത്ര പരസ്യം(1941) മലബാര്‍ ക്ഷേത്ര പ്രവേശന നിയമം(1939) മദ്രാസ് പ്രസിഡണ്‍സിയില്‍പെട്ട പ്രദേശങ്ങളില്‍ നിന്നും ഒന്നാം ലോക മഹായുദ്ധത്തിലേക്ക് സൈന്യത്തെ റിക്രൂട്ട് ചെയ്തതിന്റെ റിപോര്‍ട്ട്(1919) മദ്രാസ് പ്രസിഡന്‍സി സെന്‍സസ് ചരിത്രം(1885) മലബാറിലെ ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ടിപ്പുസുല്‍ത്താന്‍ ഇനാം നല്‍കിയ രേഖകള്‍, മലബാര്‍ ജില്ലയുടെ ഉത്സവ കലണ്ടര്‍, പഴശിയുടെ പതനം സംബന്ധിച്ച് അന്നത്തെ സബ്കളക്ടര്‍ ടി.എച്ച്. ബാബര്‍ സമര്‍പ്പിച്ച റിപോര്‍ട്ട് (1805) ചിറക്കല്‍ കോവിലകത്തിനു മാലിഖാന്‍ നല്‍കിയത് സംബന്ധിച്ച രേഖ(1892) 1852ല്‍ മലബാറില്‍ നടന്ന ആത്മഹത്യമരണങ്ങള്‍, സതി അനുഷ്ഠിക്കാനുളള അനുമതി നല്‍കുന്ന രേഖ(1821) തുടങ്ങിയ നിരവധി ചരിത്ര രേഖകളും പ്രദര്‍ശനത്തിലുണ്ട്. നിയമനിര്‍മാണ സഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള വീഡിയോ പ്രദര്‍ശിപ്പിച്ചു. ചിത്ര പ്രദര്‍ശനം ജൂണ്‍ ആറുവരെ ഉണ്ടായിരിക്കും.

ചരിത്രപൈതൃകം വിളിച്ചോതി ചിത്ര പ്രദര്‍ശനം

Keywords: Photo exhibition, Municipal conference hall, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia