city-gold-ad-for-blogger

ചരക്ക് ലോറിയെ മറി കടക്കുന്നതിനിടെ മുളകള്‍ കയറ്റിപ്പോകുകയായിരുന്ന ലോറി മറിഞ്ഞു

ചരക്ക് ലോറിയെ മറി കടക്കുന്നതിനിടെ മുളകള്‍ കയറ്റിപ്പോകുകയായിരുന്ന ലോറി മറിഞ്ഞു
മാവുങ്കാല്‍: യന്ത്രത്തകരാര്‍ മൂലം നാല് ദിവസത്തോളമായി നടുറോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചരക്ക് ലോറിയെ മറി കടക്കുന്നതിനിടെ മുളകള്‍ കയറ്റിപ്പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മാവുങ്കാലിനടുത്തുള്ള മൂലക്കണ്ടം ഇറക്കത്തിലാണ് അപകടം. കര്‍ണാടക പുത്തൂരില്‍ നിന്നും വടകരയിലേക്ക് മുളകളുമായി പോകുകയായിരുന്ന കെ എ 19 ബി 484 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് അപകടത്തില്‍ പെട്ടത്.

ലോറി ഡ്രൈവര്‍ പുത്തൂരിലെ അഷ്‌റഫി(25)നെ പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ ഹുബ്ലിയില്‍ നിന്നും സാധനങ്ങള്‍ കയറ്റിവരികയായിരുന്ന കെ എ 25 ഡി 1752 നമ്പര്‍ ലോറിയാണ് യന്ത്രത്തകരാര്‍ കാരണം നാല് ദിവസത്തോളമായി മൂലക്കണ്ടത്ത് നിര്‍ത്തിയിട്ടിരിക്കുന്നത്. ഇത് വരെയായിട്ടും നടുറോഡിലുള്ള ഈ ലോറി നീക്കം ചെയ്യാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയൊന്നുമുണ്ടായിട്ടില്ല. നടുറോഡില്‍ തന്നെ ലോറി നിര്‍ത്തിയിട്ടത് കാരണം ഇവിടെ മറ്റ് വാഹനങ്ങള്‍ അപകട ഭീഷണി നേരിടുകയാണ്. ഈ ലോറിയെ മറികടന്ന് പോകാനുള്ള ശ്രമത്തിനിടെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുളകളുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞത്.

റോഡില്‍ നിന്നും ചരക്ക് ലോറി ഇനിയും മാറ്റിയില്ലെങ്കില്‍ മൂലക്കണ്ടത്ത് അപകടങ്ങള്‍ പതിവാകും. എതിരെ വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ഈ ചരക്ക് ലോറി കാരണമാകുന്നുണ്ട്. പൊതുവെ മൂലക്കണ്ടം ഇറക്കം അപകടമേഖലയാണ്. ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഇവിടെ നിയന്ത്രണം വിട്ട് മറിഞ്ഞിട്ടുണ്ട്. സ്ഥിരം അപകട മേഖലയായിട്ടും അധികൃതര്‍ നിരുത്തരവാദ പരമായ സമീപനമാണ് കൈകൊള്ളുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Keywords: Lorry, Accident, Mavungal, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia