city-gold-ad-for-blogger

ചട്ടഞ്ചാലില്‍ മീന്‍ വണ്ടി പാര്‍ക്ക് ചെയ്തതിന്റെ പേരില്‍ സംഘട്ടനം; 4 പേര്‍ക്ക് പരിക്ക്

ചട്ടഞ്ചാല്‍: (www.kasargodvartha.com 05/02/2015) ചട്ടഞ്ചാല്‍ ടൗണില്‍ മീന്‍ വണ്ടി പാര്‍ക്ക് ചെയ്തതിന്റെ പേരില്‍ ഉണ്ടായ സംഘട്ടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. യൂത്ത് ലീഗ് ചട്ടഞ്ചാല്‍ ടൗണ്‍ പ്രസിഡണ്ട് അബൂ മാഹിനാബാദ് (28), എം.എസ്.എഫ്. ഭാരവാഹി സാദിഖ് (24) എന്നിവര്‍ക്കും, കനിയാംകുണ്ടിലെ നാസറിനും, മീന്‍ വണ്ടി ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ അബുവിനേയും സാദിഖിനേയും ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാസറിനേയും മീന്‍ വണ്ടി ഡ്രൈവറേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഡ്മിറ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥയും ഉണ്ടായി. പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ചട്ടഞ്ചാല്‍ ടൗണില്‍ മീന്‍ വണ്ടി പാര്‍ക്ക് ചെയ്ത് മലിനജലം തുറന്നുവിട്ടപ്പോള്‍ മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

പിന്നീട് തിരിച്ചുപോയ മീന്‍ വണ്ടി ഡ്രൈവര്‍ നാസറിനേയും കൂട്ടി വീണ്ടും എത്തി മീന്‍ വണ്ടി അതേസ്ഥലത്ത് പാര്‍ക്ക് ചെയ്യുകയും മലിനജലം തുറന്നുവിടുകയും ചെയ്തു. നാട്ടുകാരെ വെല്ലുവിളിച്ചു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ചട്ടഞ്ചാലില്‍ മീന്‍ വണ്ടി പാര്‍ക്ക് ചെയ്തതിന്റെ പേരില്‍ സംഘട്ടനം; 4 പേര്‍ക്ക് പരിക്ക്

Keywords : Kasaragod, Kerala, Chattanchal, Clash, Assault, Police, Hospital, Treatment, Fish Lorry, Natives, Abu Mahinabad, Sadiq, Nasar. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia