city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചട്ടഞ്ചാലില്‍ പോലീസ് പിടിച്ചെടുത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് വീണ്ടും തീപിടുത്തം

ചട്ടഞ്ചാല്‍: (www.kasargodvartha.com 01.05.2016) ചട്ടഞ്ചാലില്‍ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് വീണ്ടും തീപിടിച്ചു. ഞായറാഴ്ച ഉച്ചക്ക് 12.30 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ചട്ടഞ്ചാല്‍ സ്‌കൂളിന് സമീപത്ത് കാടുമൂടിയ ഭാഗത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്.

വിവരമറിഞ്ഞ് കാസര്‍കോട്ടുനിന്നും കാഞ്ഞങ്ങാട്ടുനിന്നും അഗ്‌നിശമനസേനയെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. ഒരു വര്‍ഷം മുമ്പ് ഇവിടയുണ്ടായ തീപിടുത്തത്തില്‍ 25 ഓളം വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു. അതിനുശേഷമുണ്ടായ ഏറ്റവും വലിയ തീപിടുത്തമാണ് ഞായറാഴ്ച ഉച്ചയോടെയുണ്ടായത്.

ഒരുമാസം മുമ്പും ഈ ഭാഗത്ത് തീ പിടുത്തമുണ്ടായിരുന്നുവെങ്കിലും പെട്ടെന്ന് തീയണക്കാന്‍ സാധിച്ചതിനാല്‍ നാശനഷ്ടങ്ങളൊന്നുമുണ്ടായിരുന്നില്ല.

ചട്ടഞ്ചാലില്‍ പോലീസ് പിടിച്ചെടുത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് വീണ്ടും തീപിടുത്തം

Keywords: Fire, Fire force, Kasaragod, Chattanchal, Bekal, Police, Vehicle, Custody, Near school. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia