ഗ്രാമോത്സവത്തിലലിഞ്ഞ് പള്ളങ്കോട്
May 19, 2015, 17:30 IST
പള്ളങ്കോട്: (www.kasargodvartha.com 19/05/2015) പഴയകാല അവധിക്കാലത്തിന്റെ നനുത്ത ഓര്‍മ്മകള്‍ വീണ്ടെടുത്ത് പള്ളങ്കോട് നടന്ന ഗ്രാമോത്സവം ഒരു നാടിന്റെ ആഘോഷമായി. പള്ളങ്കോട് ത്രീജി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ ഗ്രാമോത്സവത്തിലാണ് വേര്‍തിരിവുകള്‍ മറന്ന് നാട്ടുകാരൊന്നിച്ച് ഉത്സവത്തിമിര്‍പ്പിലായത്.
രാവിലെ 11 മണിയോടെ ആരംഭിച്ച വിവിധ നാടന്‍ മത്സര ഇനങ്ങള്‍ വൈകിട്ട് വരെ തുടര്‍ന്നു. കുട്ടികളടക്കും നൂറകണക്കിനാളുകള്‍ പരിപാടിയില്‍ നിറസാന്നിദ്ധ്യമായി. ഇരുപത് ഇനങ്ങളിലായി മൂന്നു വിഭാഗം തിരിച്ചാണ് മത്സരം നടന്നത്. കളം വിട്ടു പോയ ഗോരിയടക്കം ഷൂട്ടൗട്ട്, മുളക് തീറ്റി, മൈദയില്‍ നിന്ന് കോയിന്‍ എടുക്കല്‍, ചട്ടി പൊട്ടിക്കല്‍, കസേര കളി, ബോള്‍ ഔട്ട്, ചാക്കോട്ടം തുടങ്ങിയ വിവിധ മത്സരങ്ങള്‍ മത്സരാര്‍ഥികളെ ആവേശഭരിതരാക്കി.
വൈകിട്ട് നടന്ന സമ്മാനദാന ചടങ്ങ് ഉസാം പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. യൂസഫ് കെ.വൈ, ശബീര്‍ മൊട്ട, തസ്്‌ലീം സി.കെ, മൊയ്തീന്‍ കുഞ്ഞി തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. റസാഖ് പള്ളങ്കോട് സ്വാഗതവും മിദ്‌ലാജ് പുതിയകണ്ടം നന്ദിയും പറഞ്ഞു.

Also read:
മന്ത്രി മുനീറിന്റെ ഔദ്യോഗിക വാഹനമിടിച്ച് കോളജ് അധ്യാപകന്‍ മരിച്ചു

Keywords: Kasaragod, Pallangod, Club, Celebration, Competition, Gramolsavam in Pallangod