ഗ്രന്ഥശാലകളുടെ ആഭിമുഖ്യത്തില്‍ വായനാവാരാചരണം
Jun 27, 2015, 10:35 IST
കരിവെള്ളൂര്‍: (www.kasargodvartha.com 27/06/2015) വായനാവാരാചരണം ഗ്രന്ഥശാലകളുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആരംഭിച്ചു. പാലക്കുന്ന് പാഠശാലഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ 'ഉമ്മാച്ചുപുനര്‍വായന' വിഷയത്തെ അടിസ്ഥാനമാക്കി കാസര്‍കോട് ജില്ലാ എസ്. എസ്. എ പ്രോഗ്രാം ഓഫീസര്‍ ഡോ. എം ബാലന്‍ പ്രഭാഷണം നടത്തി. മികച്ച ഗ്രന്ഥാലയപ്രവര്‍ത്തകനുള്ള ജില്ലാതല അവാര്‍ഡുനേടിയ എം. കുമാരന്‍ മാസ്റ്റര്‍ക്ക് ഗ്രന്ഥശാല ഏര്‍പ്പെടുത്തിയ ഉപഹാരസമര്‍പ്പണവും വായനാവാരാചരണ സന്ദേശവും കാന്‍ഫെഡ് ചെയര്‍മാന്‍ കൂക്കാനം റഹ്മാന്‍ നിര്‍വ്വഹിച്ചു.
കൃഷണപിള്ള സ്മാരക ഗ്രന്ഥാലയത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി 'എതിര്‍ദിശ' പത്രാധിപര്‍ പി. കെ സുരേഷ്‌കുമാര്‍ പ്രഭാഷണം നടത്തി. പ്രദേശത്തെ ഉന്നതവിജയം നേടിയ പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ വി. എം. ആര്യ, എസ്. എസ്. എല്‍. സി പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എപ്ലസ് നേടിയ അഥീന. വി. ജി, അരവിന്ദ്. കെ, അതുല്യപ്രകാശ് എന്നിവര്‍ക്കും എല്‍. എസ്. എസ് വിജയി വിശാല്‍. കെ എന്നിവര്‍ക്കുമുള്ള ഉപഹാരവിതരണം കൂക്കാനം റഹ്മാന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ വി. ഉഷ ആശംസപ്രസംഗം നടത്തി. ക്ലബ്ബ് പ്രസിഡണ്ട് വി. ബാബു അധ്യക്ഷതവഹിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement: