ഗൃഹനാഥനെ കാണാതായി
Dec 16, 2012, 18:21 IST

കാസര്‍കോട്: ചട്ടഞ്ചാല്‍ തൈരയിലെ രാമന്റെ മകന് ബാലനെ(56) കാണാതായി. ഡിസംബര്‍ 12 ന് നടന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വിദ്യാനഗര്‍ പോലീസില്‍ പരാതിപ്പെട്ടു.
റോസ് നിറത്തില്‍ വരയുള്ള ഷര്‍ട്ടും, കാവി ലുങ്കിയുമാണ് കാണാതാകുമ്പോള്‍ ഇയാള്‍ ധരിച്ചിരുന്നത്. കറുത്ത് തടിച്ച ഇയാള്‍ക്ക് 150 സെ.മീ. ഉയരമുണ്ട്. കണ്ടുകിട്ടുന്നവര്‍ അറിയിക്കണമെന്ന് വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസ് അറിയിച്ചു.
Keywords : Kasaragod, Chattanchal, Missing, Case, Balan, Thaira, Marriage Function, Family, Vidyanagar, Police, Rose Colour Shirt, Black, S.I. Uthamdas, Kerala, Malayalam News.