city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗാന്ധി പുസ്തകോത്സവം: സംഘാടക സമിതി രൂപീകരിച്ചു

ഗാന്ധി പുസ്തകോത്സവം: സംഘാടക സമിതി രൂപീകരിച്ചു
തൃക്കരിപ്പൂര്‍: ഗാന്ധി പുസ്തകോത്സവവും ജനസമ്പര്‍ക്ക പരിപാടിയും ഏപ്രില്‍ 25,26 തീയ്യതികളില്‍ തൃക്കരിപ്പൂരില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. പി പി കുഞ്ഞിരാമന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കെ വി രാഘവന്‍ മാസ്റ്റര്‍, രാഘവന്‍ മാണിയാട്ട്, പി ശശി, ഉറുമീസ് തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികള്‍ :പി പി കുഞ്ഞിരാമന്‍ മാസ്റ്റര്‍ (ചെയര്‍മാന്‍), കെ വി രാഘവന്‍ (ജനറല്‍ കണ്‍വീനര്‍), ഇടച്ചേരി രാജേന്ദ്രന്‍ (ട്രഷറര്‍).
സംഘംചേര്‍ന്ന് ആക്രമം: യുവാവ് ആശുപത്രിയില്‍
തൃക്കരിപ്പൂര്‍:ഒരു പറ്റം യുവാക്കളുടെ ആക്രമത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍. മീലിയാട്ടെ കെ മനോജിനെ (20) യാണ് തലക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ നിലയില്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മീലിയാട്ടുള്ള വീട്ടിനു മുന്‍പില്‍ നില്‍ക്കുമ്പോളാണ് ഇരുമ്പു വടിയും മാറ്റു ആയുധങ്ങളുമായിയെത്തിയ ഒരു സംഘം ആക്രമിച്ചതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുന്‍പ് നടന്ന വാക്ക് തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്ന് കരുതുന്നു. ഇതുമായി ബന്ധപ്പെട്ടു കണ്ടാലറിയാവുന്ന അഞ്ചു പേരടക്കം പതിനഞ്ചോളം ആളുകളുടെ പേരില്‍ ചന്തേര പോലീസ് െേകസടുത്തു.


Keywords:  Trikaripur, Kasaragod, Gandhi book festival 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia