'ഗാന്ധിജിയുടെ ഇന്ത്യയെ ഗോഡ്സെയ്ക്ക് വിട്ടുകൊടുക്കില്ല'; എന്‍.വൈല്.എല്‍. സംസ്ഥാന ക്യാമ്പയിന് തുടക്കമായി
Jan 30, 2018, 21:17 IST
കാസര്‍കോട്: (www.kasargodvartha.com 30.01.2018) 'ഗാന്ധിജിയുടെ ഇന്ത്യയെ ഗോഡ്സെയ്ക്ക് വിട്ടുകൊടുക്കില്ല' എന്ന പ്രമേയത്തില്‍ നടത്തുന്ന എന്‍.വൈല്.എല്‍. സംസ്ഥാന ക്യാമ്പയിന് കാസര്‍കോട്ട് തുടക്കമായതായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ദേരാ സിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ഐ.എന്‍.എല്‍. സംസ്ഥാന പ്രസിഡണ്ട് കെ.എസ്. ഫക്രുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
ധീര രക്തസാക്ഷികളെയും ചരിത്ര സൗധങ്ങളെയും വക്രീകരിച്ച് സംഘ് പരിവാര്‍ അജണ്ടയ്ക്ക് പാകമാക്കുന്ന ഭരണകൂട ദു:ശക്തികള്‍ക്കെതിരേ ജനകീയ ബോധവല്‍ക്കരണത്തിനാണ് ക്യാമ്പെയിന് നടത്തുന്നതെന്ന് എന്‍.വൈ എല്‍.സംസ്ഥാന പ്രസിഡണ്ട് അഡ്വ. സമീര്‍ പയ്യനങ്ങാടി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മതേതര ഭാരതത്തിനായി കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും സായാധാന സന്ദേശം എത്തിക്കുകയാണ് ക്യാമ്പെയിന്റെ ലക്ഷ്യം.
ഐ.എന്‍.എല്ലിന് ഇതുവരെ ഇടതുമുന്നണിയില്‍ പ്രവേശനം ലഭിക്കാത്തത് അണികള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. എന്നാല്‍ അധികാരത്തിനപ്പുറം രാജ്യത്ത് വിശാല മതേതര-ഇടത് ചേരി രൂപപ്പെടുത്തുന്നതില്‍ എല്‍.ഡി.എഫ് നടത്തുന്ന ശ്രമം അഭിനന്ദനാര്‍ഹമാണ്. രാജ്യത്ത് വളരുന്ന വര്‍ഗീയ-ഫാസിസ്റ്റ് തടയാന്‍ ഇടത് മതേതര കൂട്ടായ്മയ്ക്കേ കഴിയുകയുള്ളൂ. അതു കൊണ്ടാണ് അധികാരത്തിനപ്പുറത്തേക്ക് ഐ.എന്‍.എല്‍, എന്‍.വൈ.എല്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാദില്‍ അമീന്, ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍, അഡ്വ. ഷെയ്ഖ് ഹനീഫ, ഷാഫി സു ഹരി പടുപ്പ്, പി.എച്ച്. ഹനീഫ്, സിദ്ദീഖ് എന്നിവരും സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, NYL, NYL Campaign started
< !- START disable copy paste -->