ഗള്‍ഫുകാരന്റെ വീട്ടില്‍ ജോലി ചെയ്തു വരികയായിരുന്ന മൈസൂര്‍ സ്വദേശിനിയെ കാണാതായി
Jun 20, 2016, 10:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.06.2016) ചിത്താരിയില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ വേല ചെയ്തു വരികയായിരുന്ന കര്‍ണ്ണാടക സ്വദേശിനിയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. മൈസൂര്‍ സുഭാഷ്‌നഗര്‍ പേട്ടസ്ട്രീറ്റിലെ കുമാറിന്റെ ഭാര്യ ദീപിക(22)യെയാണ് ഞായറാഴ്ച രാവിലെ മുതല്‍ കാണാതായത്.
ഗള്‍ഫുകാരനായ സെന്‍ട്രല്‍ ചിത്താരിയിലെ മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ ദീപിക ജോലി ചെയ്തുവരികയായിരുന്നു. ദീപികയും ഭര്‍ത്താവ് കുമാറും മുഹമ്മദ് ഷാഫിയുടെ വീടിന് സമീപത്തെ ഔട്ട് ഹൗസില്‍ താമസിച്ചുവരികയായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച കുമാറും ദീപികയും തങ്ങളുടെ നാട്ടിലേക്ക് പോയിരുന്നു.
ശനിയാഴ്ച ദീപിക മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. രാത്രി ഭക്ഷണം കഴിച്ച ശേഷം ദീപിക ഔട്ട് ഹൗസില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ ജോലിക്ക് വരാതിരുന്നതിനെ തുടര്‍ന്ന് മുഹമ്മദ് റാഫിയും കുടുംബവും ഔട്ട് ഹൗസിലെത്തിയപ്പോള്‍ ദീപികയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യുവതിയെക്കുറിച്ച് ഒരുവിവരവും കിട്ടിയില്ല.
രാത്രിയോടെ കുമാറിനെ മുഹമ്മദ് റാഫി ഫോണില്‍ വിളിച്ചപ്പോള്‍ അവിടെയും എത്തിയില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുഹമ്മദ് റാഫി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മുഹമ്മദ് റാഫി രണ്ടാഴ്ച മുമ്പാണ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. ദീപിക ഒരുവര്‍ഷത്തോളമായി ഷാഫിയുടെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു. ദീപിക സെന്‍ട്രല്‍ ചിത്താരിയിലെ വീട്ടില്‍ ജോലിക്ക് വന്ന സമയത്ത് കുമാര്‍ ഒപ്പമുണ്ടായിരുന്നില്ല.
മൈസൂരില്‍ തന്നെ താമസിച്ചുവരികയായിരുന്ന കുമാര്‍ വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികില്‍സയും വിശ്രമവും വേണ്ടിവന്നതിനാല്‍ ദീപികക്കൊപ്പം ഔട്ട്ഹൗസില്‍ താമസിക്കുകയായിരുന്നു. ദീപികയുടെ തിരോധാനം സംബന്ധിച്ച് സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ഗള്‍ഫുകാരനായ സെന്‍ട്രല്‍ ചിത്താരിയിലെ മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ ദീപിക ജോലി ചെയ്തുവരികയായിരുന്നു. ദീപികയും ഭര്‍ത്താവ് കുമാറും മുഹമ്മദ് ഷാഫിയുടെ വീടിന് സമീപത്തെ ഔട്ട് ഹൗസില്‍ താമസിച്ചുവരികയായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച കുമാറും ദീപികയും തങ്ങളുടെ നാട്ടിലേക്ക് പോയിരുന്നു.

രാത്രിയോടെ കുമാറിനെ മുഹമ്മദ് റാഫി ഫോണില്‍ വിളിച്ചപ്പോള്‍ അവിടെയും എത്തിയില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുഹമ്മദ് റാഫി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മുഹമ്മദ് റാഫി രണ്ടാഴ്ച മുമ്പാണ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. ദീപിക ഒരുവര്‍ഷത്തോളമായി ഷാഫിയുടെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു. ദീപിക സെന്‍ട്രല്‍ ചിത്താരിയിലെ വീട്ടില്‍ ജോലിക്ക് വന്ന സമയത്ത് കുമാര്‍ ഒപ്പമുണ്ടായിരുന്നില്ല.
മൈസൂരില്‍ തന്നെ താമസിച്ചുവരികയായിരുന്ന കുമാര്‍ വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികില്‍സയും വിശ്രമവും വേണ്ടിവന്നതിനാല്‍ ദീപികക്കൊപ്പം ഔട്ട്ഹൗസില്‍ താമസിക്കുകയായിരുന്നു. ദീപികയുടെ തിരോധാനം സംബന്ധിച്ച് സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.
Keywords: Kasaragod, Missing, Kanhangad, Job, Servant, Morning, Phone, Cyber cell, Saturday, Deepika, Out House, Police, Hosdurg.