ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവിനെ കാണാതായി
Feb 17, 2015, 11:12 IST
നീലേശ്വരം: (www.kasargodvartha.com 17/02/2015) ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവിനെ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ കാണാതായി. കാലിച്ചാനടുക്കം കോട്ടപ്പാറ ഹൗസിലെ കെ.കെ രാമചന്ദ്രന്റെ മകന്‍ എം. രശാന്തിനെ (28)യാണ് കരിപ്പൂരില്‍ വിമാനമിറങ്ങി വീട്ടിലേക്കുള്ള യാത്രക്കിടയില്‍ കാണാതായത്.
കഴിഞ്ഞ ഒരു വര്‍ഷമായി അബുദാബിയിലെ മുസഫയില്‍ വാഹന ഷോറൂമില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്തുവരികയായിരുന്ന രശാന്ത് ഫെബ്രുവരി ആറിന് പുലര്‍ച്ചെ നാല് മണിക്ക് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതായി കടയുടമ രശാന്തിന്റെ പിതാവിനെ അറിയിച്ചിരുന്നു. വീണ്ടും ബന്ധപ്പെട്ടപ്പോള്‍ തലശേരിയില്‍ നിന്ന് വിളിച്ചിരുന്നതായി കടയുടമ പറഞ്ഞു. രശാന്തിന്റെ മൊബൈല്‍ ഫോണിലേക്ക് വീട്ടുകാര്‍ വിളിക്കുമ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
സഹോദരന്റെ ഫോണിലേക്ക് അയച്ച സന്ദേശത്തില്‍ കണ്ണൂര്‍ കണ്ണോത്തുംചാലിലെ മാരുതി ഷോറൂമില്‍ രണ്ട് ബാഗുകള്‍ ഏല്‍പ്പിച്ചതായി പറഞ്ഞിരുന്നു. ബന്ധുക്കള്‍ ഇവിടെയെത്തി ബാഗുകള്‍ വീട്ടില്‍ എത്തിച്ചു. മൂന്നാമതൊരു ബാഗ് കൂടി ഉണ്ടായിരുന്നുവെന്നും യാത്രക്കിടെ നഷ്ടപ്പെട്ട ഈ ബാഗ് അന്വേഷിച്ചുപോവുകയാണെന്നും എസ് എം എസില്‍ പറഞ്ഞിരുന്നു.
രശാന്ത് ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്. കാണാതായ വിവരം സംബന്ധിച്ച് പിതാവ് കരിപ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Youth, Missing, Kasaragod, Kanhangad, Kerala, Police, Complaint, Family.
Advertisement: