ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയ ശേഷം കാണാതായയാള്‍ മടങ്ങിയെത്തി
Jun 7, 2015, 13:04 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 07/06/2015) ഗള്‍ഫില്‍നിന്നുമെത്തി നാലാം ദിവസം കാണാതായ ബെദ്രടുക്ക കമ്പാര്‍ ഹൗസിലെ പരേതനായ പള്ളിക്കുഞ്ഞിയുടെ മകന്‍ കെ.പി. ഫക്രുദ്ദീന്‍ (58) മടങ്ങിയെത്തി. മാര്‍ച്ച് 28 നാണ് ഫക്രുദ്ദീനെ കാണാതായത്. ബന്ധുക്കളും പോലീസും അന്വേഷിക്കുന്നതിനിടയിലാണ് ശനിയാഴ്ച രാത്രി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടെന്ന് ഫക്രുദ്ദീന്‍ വീട്ടുകാരെ ഫോണില്‍ വിളിച്ചറിയിച്ചത്. ഇതനുസരിച്ച് ഭാര്യാ സഹോദരന്‍ ഷാഫിയെത്തി ഫക്രുദ്ദീനെ കൂട്ടികൊണ്ടുപോയി.
രണ്ട് മാസം മുംബൈ ധാരാവിയില്‍ ജോലി നോക്കിയെന്നും പിന്നീട് അജ്മീരില്‍പോയി മടങ്ങിവരികയായിരുന്നുവെന്നും ഫക്രുദ്ദീന്‍ ബന്ധുക്കളോട് പറഞ്ഞു. ഫക്രുദ്ദീനെ കാണാതായതു സംബന്ധിച്ച് ബന്ധുക്കളുടെ പരാതി നിലവിലുള്ളതിനാല്‍ ഞായറാഴ്ച രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് അംഗം മുജീബ് കമ്പാറിന്റെ നേതൃത്വത്തില്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കുകയും പോലീസ് നടപടി പൂര്‍ത്തീകരിച്ച് ബന്ധുക്കളുടെ കൂടെ വിട്ടയക്കുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
4 ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയയാളെ കാണ്‍മാനില്ല
Also Read:
നിയമസഭാ സമ്മേളനത്തിലേക്ക് കണ്ണൂര്‍ ബോംബ്; കരുതിവച്ച ആയുധങ്ങള്‍ക്കും മേലേ
Keywords : Missing, Kambar, Kasaragod, Kerala, Missing man returns, Fakruddeen, Gulf.
Related News:
4 ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയയാളെ കാണ്‍മാനില്ല
Also Read:
നിയമസഭാ സമ്മേളനത്തിലേക്ക് കണ്ണൂര്‍ ബോംബ്; കരുതിവച്ച ആയുധങ്ങള്‍ക്കും മേലേ
Keywords : Missing, Kambar, Kasaragod, Kerala, Missing man returns, Fakruddeen, Gulf.