city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗള്‍ഫിലേക്ക് പോകാനിരുന്ന യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ചു

കാസര്‍കോട്: സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിന് ഞായറാഴ്ച ഗള്‍ഫിലേക്ക് പോകാനിരുന്ന യുവാവിനെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പിച്ചതായി പരാതി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പട്‌ള പാറ ഹൗസിലെ ഇബ്രാഹിം എന്ന ഷാനു(30) വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെ പട്‌ള
ടൗണില്‍നിന്ന് പാല്‍ വാങ്ങി വീട്ടിലേക്ക് പോകുമ്പോള്‍ കെഎല്‍ 14 സി 9900 നമ്പര്‍ കാറില്‍ വഴിയില്‍ കാത്തിരുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകരായ റസാഖ്, ഡിഡി എന്ന അഷറഫ് എന്നിവര്‍ വടിവാളുപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നുവെന്നാണ് പരാതി.

ഉപ്പയുടെ സഹോദരിയുടെ തൊട്ടടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് ഷാനു രക്ഷപ്പെട്ടത്. പട്‌ളയിൽ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ആക്രമിക്കുന്നത് മുസ്ലിംലീഗിന്റെ സ്ഥിരം പതിവാണെന്ന് സി.പി.എം ആരോപിച്ചു. പ്രതികള്‍ക്കെതിര നടപടിയെടുക്കുന്നതില്‍ പോലീസ് വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നും സി.പി.എം കുറ്റപ്പെടുത്തി. ഷാനുവിനെ അക്രമിച്ച സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ആശുപത്രിയില്‍ കഴിയുന്ന ഇബ്രാഹിമിനെ സിപിഎം ജില്ലാസെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍, ഏരിയാസെക്രട്ടറി വി കെ രാജന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സിപിഎം കാസര്‍കോട് ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.
ഗള്‍ഫിലേക്ക് പോകാനിരുന്ന യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ചു
ആശുപത്രിയില്‍ കഴിയുന്ന ഇബ്രാഹിമിനെ സിപിഎം ജില്ലാസെക്രട്ടറി
കെ പി സതീഷ്ചന്ദ്രന്‍, ഏരിയാസെക്രട്ടറി വി കെ രാജന്‍ എന്നിവര്‍ സന്ദര്‍ശിക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kasaragod, CPM, Hospital, CPI, Patla, Shanu, Muslim League, attack, Injured, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News M alayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia