ഖാസിയുടെ മരണം: ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് എന്‍.വൈ.എല്‍
Dec 24, 2014, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 24.12.2014) ഖാസി സി.എം. ഉസ്താദിന്റെ ദുരൂഹമരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന മതസംഘടനയുടെ നേതാക്കള്‍ ബി.ജെ.പി. ഓഫീസില്‍ ചെന്ന് സഹായം അഭ്യര്‍ത്ഥിക്കേണ്ടി വന്നത് ലീഗ് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് എന്‍.വൈ.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് എരിയാല്‍ പറഞ്ഞു.
സമുദായ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്ന ലീഗ് നേതൃത്വം സമുദായത്തിലെ ഉന്നത മതപണ്ഡിതന്റെ ദുരൂഹ മരണത്തെ നിസാരമാക്കി കൊണ്ടുള്ള സമീപനം സമുദായം തിരിച്ചറിഞ്ഞതിന്റെ വ്യക്തമായ ഉദാഹരണമാണ് സമസ്ത നേതാക്കള്‍ ബി.ജെ.പി. യുടെ സഹായം അഭ്യര്‍ത്ഥിക്കേണ്ടി വന്നത്. സി.എം. ഉസ്താദിന്റെ ദുരൂഹ മരണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ നാഷണല്‍ യൂത്ത്‌ലീഗ് സമര രംഗത്ത് തുടരുമെന്നും നൗഷാദ് എരിയാല്‍ വ്യക്തമാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Qazi death, Case, Investigation, Kerala, Muslim-league, NYL, BJP Office, NYL against IUML.
Advertisement: