ക്ഷേമനിധി അംഗത്വത്തിന് തൊഴിലുടമകളുടെ സാക്ഷ്യപത്രം വേണമെന്നത് അപ്രായോഗികം: എസ്.ടി.യു
Apr 7, 2012, 00:55 IST
കാസര്‍കോട്: നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളാക്കുന്നതിന് തൊഴില്‍ ഉടമയുടെ സാക്ഷ്യപത്രം ഹാജരാക്കണമെന്ന ബോര്‍ഡിന്റെ തീരുമാനം അപ്രായോഗികവും ഉടമകളുടെ അപ്രമാദിത്വത്തിന് തൊഴിലാളികള്‍ ഇരയാകാന്‍ കാരണമാകുന്നതാണെന്നും തൊഴിലാളികള്‍ക്ക് ദ്രോഹകരമായി മാറുന്ന തീരുമാനം പുന:പരിശോധിക്കണമെന്നും നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നിര്‍മ്മാണം തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളെക്കുറിച്ച് ബോധവാന്മാരാകാത്ത പാവപ്പെട്ട ആയിരക്കണക്കിന് തൊഴിലാളികള്‍ ഇനിയും ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകാന്‍ ബാക്കിയുള്ളതിനാല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി. ഹസൈനാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ. കുഞ്ഞാമു സ്വാഗതം പറഞ്ഞു. കെ.പി. മുഹമ്മദ് അഷ്‌റഫ്, ബി.പി. മുഹമ്മദ്, എല്‍.കെ. ഇബ്രാഹിം, പി.ഐ.എ. ലത്തീഫ്, എ. റഹ്മത്ത് പടന്ന, ഇബ്രാഹിം എതിര്‍ത്തോട്, അബ്ദുല്‍ ഖാദര്‍ കാറഡുക്ക, ടി.എസ്. സൈനുദ്ദീന്‍, സി.എ. മുഹമ്മദ് ഹനീഫ പ്രസംഗിച്ചു.

Keywords: Kasaragod, Welfare fund, KSU