ക്ഷേത്രത്തില്‍ അഗ്‌നിബാധ; നാലമ്പലത്തിന്റെ ഒരുഭാഗം കത്തിനശിച്ചു
Jun 15, 2017, 11:30 IST
നീലേശ്വരം: (www.kasargodvartha.com 15.06.2017) പള്ളിക്കര ഭഗവതി ക്ഷേത്രത്തില്‍ അഗ്‌നിബാധ. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ക്ഷേത്രത്തില്‍ തീപിടുത്തമുണ്ടായത്. നാലമ്പലത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു. രാവിലെ നടക്കാനിറങ്ങിയ ക്ഷേത്രത്തിലെ ക്ലാര്‍ക്ക് അനിലും മേലത്ത് പങ്കജാക്ഷനുമാണ് തീ പിടുത്തം ആദ്യം കണ്ടത്. ഇവര്‍ നാട്ടുകാരെ വിളിച്ചു വരുത്തിയാണ് തീ കെടുത്തിയത്.
ബുധനാഴ്ച സംക്രമ ദിവസമായതിനാല്‍ ക്ഷേത്രം ശുചീകരിച്ച് ടാങ്കുകളില്‍ വെള്ളം നിറച്ചു വെച്ചതിനാല്‍ തീ എളുപ്പത്തില്‍ കെടുത്താന്‍ കഴിഞ്ഞു. സംക്രമ ദിവസം വഴിപാടുകള്‍ കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ പുറത്ത് അടുപ്പ് കൂട്ടിയാണ് പ്രസാദം ഉണ്ടാക്കിയിരുന്നത്. അടുപ്പിലെ തീ കെടുത്തിയ ശേഷമാണ് ശാന്തിക്കാരനും ജീവനക്കാരനും തിരിച്ചുപോയിരുന്നത്. എങ്കിലും കനലില്‍ നിന്നും അടുപ്പിനരികില്‍ ഉണ്ടായിരുന്ന വിറകിലേക്കും ചകിരിയിലേക്കും തീ പടര്‍ന്നതാകാം അഗ്‌നി ബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്നു.
സംഭവമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഒട്ടേ റെ വിശ്വാസികളും വിവരമറിഞ്ഞ് ക്ഷേത്രത്തിലെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Temple, Fire force, Nileshwaram, Kanhangad, Fire, Kasaragod, Pallikera.