ക്ഷേത്രങ്ങള്‍ ഭക്തസാന്ദ്രം; ആയുധപൂജ ഞായറാഴ്ച
Oct 12, 2013, 23:04 IST
കാസര്‍കോട്: നവരാത്രി ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള ആയുധപൂജയും വിദ്യാരംഭവും ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടക്കും. ഇതിനായി ക്ഷേത്രങ്ങള്‍ ഒരുങ്ങി. ക്ഷേത്രങ്ങള്‍ക്ക് പുറമെ തൊഴിലിടങ്ങളിലും തറവാട്ടു ഭവനങ്ങളിലും ഓഫീസുകളിലും ആയുധപൂജ നടക്കും.
പണിയായുധങ്ങള്‍ ശുചിയാക്കി ഞായറാഴ്ച പുലര്‍ച്ചെ പൂജ നടത്തും. തുടര്‍ന്ന് പ്രസാദവും മധുര പലഹാരങ്ങളും വിതരണം ചെയ്യും. ആഘോഷങ്ങള്‍ക്ക് സമാപ്തി അടുത്തതോടെ കാസര്‍കോട്ടെ പ്രധാന ക്ഷേത്രങ്ങളായ കൊറക്കോട് ശ്രീ ആര്യ കാര്‍ത്യായനി ക്ഷേത്രം, മല്ലം ശ്രീ ദുര്‍ഗാ പരമേശ്വരീ ക്ഷേത്രം, ചട്ടഞ്ചാല്‍ ശ്രീ മഹിഷ മര്‍ദിനീ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ഭക്തജനത്തിരക്ക് വര്‍ധിച്ചിരിക്കുകയാണ്.
ഇവിടെയെല്ലാം അന്നദാനവും ഏര്‍പെടുത്തിയിട്ടുണ്ട്. വിദ്യാരംഭം തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധ ക്ഷേത്രങ്ങളിലും തറവാടുകളിലും നടക്കും. കൊറക്കോടും മല്ലത്തും നൂറുകണക്കിന് കുട്ടികളാണ് അറിവിന്റെ ഹരിശ്രീ കുറിക്കാന്‍ എത്തുന്നത്. കൊല്ലൂര്‍ ശ്രീ മുകാംബികാ ക്ഷേത്രത്തില്‍ അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാ ദിവസവും ഇവിടെ സംഗീതാര്‍ച്ചനയും ഭജനയും വിവിധ താന്ത്രിക കര്‍മങ്ങളും നടന്നു വരുന്നു.
നവരാത്രി വേഷങ്ങള്‍ നഗരത്തില്‍ നിറഞ്ഞാടുകയാണ്. ചെണ്ടയും മദ്ദളവും
തീര്‍ക്കുന്ന ദ്രുത താളത്തിനൊത്ത് പുലി വേഷങ്ങളും സിംഹവും കരടിയും ചുവടുവെക്കുന്നു. ഇതിനുപുറമെ സ്ത്രീ വേഷങ്ങള്‍, കരി വേഷങ്ങള്‍ എന്നിവയും കൂടുതലായി നഗരത്തിലിറങ്ങിയിട്ടുണ്ട്. കൊറക്കോട് ക്ഷേത്രത്തില്‍ ഞായറാഴ്ച രാത്രി വേഷങ്ങളുടെ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
ഒമ്പത് ദിവസങ്ങളിലായി നടന്നുവരുന്ന ഉത്സവം ക്ഷേത്രങ്ങള്‍ക്ക് പുറമെ നാടിനും നഗരത്തിനും ആധ്യാത്മിക ചൈതന്യം പകര്‍ന്നിരിക്കയാണ്. തിന്‍മയ്ക്ക് നേല്‍ നന്മ വിജയം കണ്ടതിന്റെ പ്രതീകമായാണ് നവരാത്രി ആഘോഷിക്കുന്നത്.
Also Read:
സമാധാന ദൗത്യത്തിനെത്തിയ താലിബാന്‍ നേതാവിനെ യുഎസ് ബലപ്രയോഗത്തിലൂടെ പിടികൂടി
Keywords: Kasaragod, Navarathri-celebration, Vijayadasami-celebration, Temple, Office, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: