ക്ഷേത്രങ്ങളില്‍ ധാര്‍മിക-സാംസ്‌കാരിക പരിപാടികള്‍ കൂടുതല്‍ നടത്തണം: ഉഷാ എസ്
Aug 26, 2013, 17:36 IST
കാസര്‍കോട്: പുണ്യ ക്ഷേത്രങ്ങളില്‍ ധാര്‍മിക-സാംസ്‌കാരിക പരിപാടികള്‍ നടത്തുന്നതുകൊണ്ട് ക്ഷേത്രങ്ങളുടെ പേര് നാട്ടില്‍ പ്രസിദ്ധമാവുകയും ജനങ്ങള്‍ക്ക് ധാര്‍മിക-സാംസ്‌കാരിക രംഗങ്ങളുടെ അറിവ് ലഭിക്കാന്‍ സാധ്യമാവുകയും ചെയ്യുമെന്ന് മധൂര്‍ ശ്രീ മദനമന്തേശ്വരസിദ്ധി വിനായക ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഉഷാ എസ് പറഞ്ഞു. മധൂര്‍ ക്ഷേത്രത്തില്‍ ഓഗസ്റ്റ് 25 മുതല്‍ തുടങ്ങിയ മധൂര്‍ ശ്രീ ബൊഡ്ഡജ്ജ യക്ഷഭാരതി കലാ സംഘത്തിന്റെ നാല് ദിവസത്തെ യക്ഷോത്സവത്തിന്റെ രണ്ടാം ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
മധൂര്‍ ക്ഷേത്രം ഹെറിഡിറ്ററി ട്രസ്റ്റ് കുടംബമായ മായിപ്പാടി അരമനയിലെ അംഗമായ ജയസിംഹവര്‍മ രാജപാടി പേലേസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡണ്ട് ബി. ബാലകൃഷ്ണ അഗ്ഗിത്തായ യക്ഷഗാനം വളര്‍ന്നുവരുന്ന സ്ഥിതിയെക്കുറിച്ച് വിശദീകരിച്ചു. സെക്രട്ടറി താരാനാഥ് മധൂര്‍ സ്വാഗതം പറഞ്ഞു. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം അര്‍ജുനന്‍ തായലങ്ങാടി മുഖ്യാതിഥിയായി.
എം. വേണുഗോപാല്‍ കല്ലൂരായ, കെ. വിഷ്ണുഭട്ട്, മധൂര്‍ വെങ്കടകൃഷ്ണ, രവിശങ്കര ചേനക്കോട്, ഉദയശങ്കരഭട്ട് മജലു, എം വെങ്കിടകൃഷ്ണ കല്ലൂരായ, കെ. ഗോപാലകൃഷ്ണ അടിഗ, പ്രതിഭ കുമ്പള, ഈശ്വരമല്ല, അഡൂര്‍ ആനന്ദ, ബാലകൃഷ്ണ ആച്ചേഗോളി, ഭാസ്‌ക്കര കല്ലക്കട്ട തുടങ്ങിയവര്‍ സംസാരിച്ചു. യക്ഷമിത്ര മുജംഗാവ് സംഘം ദക്ഷാധ്വര ഭസ്മാസുര മോഹിനി എന്ന കഥാഭാഗത്തിന്റെ യക്ഷഗാനം അവതരിപ്പിച്ചു. യക്ഷോത്സവം ഓഗസ്റ്റ് 28 ന് സമാപിക്കും.

![]() |
മധൂര്‍ ശ്രീ ബെഡ്ഡജ്ജ യഭാരതി കലാം സംഘം ഓഗസ്റ്റ് 25 മുതല്‍ മധൂര്‍ക്ഷേത്ര പരിസരത്ത് സംഘടിപ്പിച്ച യക്ഷോത്സവത്തിന്റെ രണ്ടാം ദിവസത്തെ പരിപാടി ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഉഷാ എസ്. ഉദ്ഘാടനം ചെയ്യുന്നു. |
എം. വേണുഗോപാല്‍ കല്ലൂരായ, കെ. വിഷ്ണുഭട്ട്, മധൂര്‍ വെങ്കടകൃഷ്ണ, രവിശങ്കര ചേനക്കോട്, ഉദയശങ്കരഭട്ട് മജലു, എം വെങ്കിടകൃഷ്ണ കല്ലൂരായ, കെ. ഗോപാലകൃഷ്ണ അടിഗ, പ്രതിഭ കുമ്പള, ഈശ്വരമല്ല, അഡൂര്‍ ആനന്ദ, ബാലകൃഷ്ണ ആച്ചേഗോളി, ഭാസ്‌ക്കര കല്ലക്കട്ട തുടങ്ങിയവര്‍ സംസാരിച്ചു. യക്ഷമിത്ര മുജംഗാവ് സംഘം ദക്ഷാധ്വര ഭസ്മാസുര മോഹിനി എന്ന കഥാഭാഗത്തിന്റെ യക്ഷഗാനം അവതരിപ്പിച്ചു. യക്ഷോത്സവം ഓഗസ്റ്റ് 28 ന് സമാപിക്കും.
Keywords : Kasaragod, Temple, Kerala, Yakshaganam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.