ക്ഷയ രോഗ ബോധവത്ക്കരണ സെമിനാര്‍
Jul 27, 2012, 16:25 IST
![]() |
ജില്ലാ സാക്ഷരതാമിഷന്‍, ജില്ലാ ടി.ബി.സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ക്ഷയരോഗ ബോധവത്ക്കരണ സെമിനാര്‍ കലക്‌ട്രേററ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.ഉദ്ഘാടനം ചെയ്യുന്നു. |
ജില്ലയെ ക്ഷയ രോഗ വിമുക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സാക്ഷരതാമിഷന്‍ തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ വഴി തുടര്‍ പ്രവര്‍ത്തനം എന്ന രീതിയില്‍ ബോധവത്ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കും. ചടങ്ങില്‍ ഭാഷാ ന്യൂനപക്ഷ കോ-ഓര്‍ഡിനേററര്‍ ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേററര്‍ പി.പ്രശാന്ത്കുമാര്‍ നേതൃത്വം നല്‍കി.
സീനിയര്‍ ട്രീററ്‌മെന്റ് സൂപ്പര്‍വൈസര്‍ ബാലന്‍ വിഷയാവതരണം നടത്തി.സീനിയര്‍ ട്യൂബര്‍ കുലാസിസ്സ് ലാബ് സൂപ്പര്‍ വൈസര്‍ റാണി.കെ.ചന്ദ്ര ക്ലാസ്സെടുത്തു.ജില്ലാ സാക്ഷരതാ സമിതി അംഗം കെ.വി.രാഘവന്‍ മാസ്റ്റര്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Keywords: TB Seminar, Kasaragod, N.A.Nellikunnu