ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കവര്‍ച്ച; യുവാവ് അറസ്റ്റില്‍
Aug 14, 2013, 17:27 IST
കാസര്‍കോട്: ചട്ടഞ്ചാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയും ആസൂത്രണം നടത്തി കവര്‍ച്ച പതിവാക്കുകയും ചെയ്ത യുവാവിനെ മയ്യില്‍ പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം പൊയില്‍ സ്വദേശി എ.എന്‍. ബിജു (30) വാണ് അറസ്റ്റിലായത്. ചട്ടഞ്ചാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് ചെങ്കല്ല് ലോഡിംഗ് തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു. ഇതിനിടയില്‍ ആസൂത്രം ചെയ്തുള്ള കവര്‍ച്ചയും പതിവാക്കിയത്.
2013 മെയ് 21 ന് മയ്യില്‍ കണ്ടമ്പേറ്റിലെ ഗോവിന്ദന്റെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പേരക്കുട്ടിയുടെ കഴുത്തില്‍ നിന്നും ഒന്നര പവന്റെ സ്വര്‍ണമാലയും മൂന്നു മൊബൈല്‍ഫോണുകളും മോഷ്ടിച്ച കേസിലെ പ്രതിയാണ് ബിജുവെന്ന് പോലീസ് പറഞ്ഞു. ഇങ്ങനെ കവര്‍ച്ച ചെയ്ത ഫോണുകളിലൊന്ന് ഉപയോഗിച്ചതാണ് ബിജുവിന് വിനയായത്. ഒടുവില്‍ തന്നെ പോലീസ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയ ബിജു ഒടുവില്‍ മോഷ്ടിച്ച ഫോണും സിമ്മും പുഴയിലെറിയുകയായിരുന്നു.
കൂടാതെ മെയ് 30 ന് രാത്രി രണ്ടുമണിക്ക് കുറ്റിയാട്ടൂരിലെ കാഞ്ചനവല്ലിയുടെ കഴുത്തില്‍ നിന്നും നാലര പവന്റെ മാല മോഷ്ടിച്ച കേസിലും ബിജു പ്രതിയാണ്. ബാത്‌റൂമില്‍ പോകുമ്പോള്‍ പതുങ്ങിയിരുന്ന ബിജു കാഞ്ചനവല്ലിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
മുമ്പ് കണ്ണൂരില്‍ ചെങ്കല്ല് ലോഡിംഗ് തൊഴിലാളിയായി ജോലി നോക്കിയിരുന്നു. ഈ സമയത്ത് ഇയാള്‍ റബര്‍ ഷീറ്റ് മോഷ്ടിച്ച കേസില്‍ പ്രതിയായിരുന്നു. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി. ബിജു കാസര്‍കോട്ടും സമാനരീതിയില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ അറസ്റ്റുചെയ്ത വിവരം കാസര്‍കോട് പോലീസിനെ അറിയിച്ചിട്ടുണ്ട്.
Also read:
ഒന്നു വെച്ചാല്‍ പത്തുകിട്ടും
Keywords: Kasaragod, Chattanchal, Police, Robbery, Theft, Arrest, Kerala, Investigation, Accused, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.